കോട്ടയം: താന്‍ മുഖ്യമായും രാഷ്‌ട്രീയക്കാരനാണെന്നും പാട്ടുകാരനല്ലെന്നും റാപ്പര്‍ വേടന്‍. ഞാനൊരു രാഷ്‌ട്രീയക്കാരന്‍ പാട്ടുപാടുന്നതാണ്. പാട്ടുകാരന്‍ രാഷ്‌ട്രീയം പറയുന്നതല്ലെന്ന് ഒരു യുടൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വേടന്‍ വ്യക്തമാക്കി. ലഹരി കേസിലും സിംഹളബന്ധത്തിന്‌റെ പേരിലും പിണറായി സര്‍ക്കാര്‍ അറസ്റ്റു ചെയ്ത വേടനെ പിന്നീട് തന്‌റെ രാഷ്‌ട്രീയ നിലപാടു വ്യക്തമാക്കിയതോടെ ഇടതുപക്ഷം വിട്ടയയ്‌ക്കുകയായിരുന്നു. ജാതിവെറി പടര്‍ത്തുന്നതിന്‌റെ പേരില്‍ വേടനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും അതിനെ പ്രതിരോധിക്കാന്‍ സിപിഎം രംഗത്തു വരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അഭിമുഖത്തില്‍ വേടന്‍ നിലപാടു വെളിപ്പെടുത്തുന്നത്.
ഞാനൊരു റാപ് ആര്‍ട്ടിസ്റ്റല്ല, ഞാന്‍ അങ്ങിനെ കാണുന്നുമില്ല. എനിക്കു പറയാന്‍ കുറച്ചു കാര്യങ്ങളുണ്ട്. അതിനേക്കാള്‍ എനിക്കു ചെയ്യാന്‍ കുറച്ചു കാര്യങ്ങളുണ്ട്. അതിന്‌റെ തുടക്കവുമായാണ് ഞാന്‍ വന്നിരിക്കുന്നത്. പാട്ടിലൂടെയല്ലാതെ അതിനായി ഗ്രൗണ്ട് ലവലില്‍ ഇറങ്ങി പണിയെടുക്കണമെന്നാണ് ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: