World

ഇനി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആരും അമേരിക്കയിലെ സര്‍വ്വകലാശാലകളില്‍ പലസ്തീന്‍ ജയ് വിളിക്കാന്‍ തയ്യാറാവില്ല

തുടര്‍ച്ചയായി പലസ്തീന് ജയ് വിളിച്ച വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ നിന്നും പുറത്താക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ കേസ് നടത്താന്‍ അവരുടെ സംഘടനകള്‍ പണം നല്‍കുന്നതിനാല്‍ ഇസ്ലാമിക തീവ്രവാദശക്തികളുടെ പിന്തുണയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം അവിടെ കേസിന്‍റെ ഫലം പുറത്തുവരുന്നതുവരെ നിലനിന്നു പോരുന്നു.

Published by

ന്യൂദല്‍ഹി: തുടര്‍ച്ചയായി പലസ്തീന് ജയ് വിളിച്ച വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ നിന്നും പുറത്താക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ കേസ് നടത്താന്‍  സംഘടനകള്‍ പണം നല്‍കുന്നതിനാല്‍ ഇസ്ലാമിക തീവ്രവാദശക്തികളുടെ പിന്തുണയുള്ള മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം അവിടെ കേസിന്റെ ഫലം പുറത്തുവരുന്നതുവരെ അവിടെ നിലനില്‍ക്കാന്‍ കഴിയുന്നുണ്ട്.

പലസ്തീന്‍ അനുകൂല അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ പുറത്താക്കപ്പെട്ട പല ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മനസ്സിലും ഇസ്ലാമിക, ഇടത് സംഘടനകളാല്‍ തങ്ങള്‍ വഞ്ചിതരായി എന്ന വികാരമാണുള്ളത്. കാരണം അവിടെ പ്രക്ഷോഭകാരികളായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുല്യനീതി കിട്ടുന്നില്ല. ഹാര്‍വാഡ്, യേല്‍, കാലിഫോര്‍ണിയയിലെ ബെര്‍ക്കീലി, ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ജോര്‍ജിയയിലെ എമരി തുടങ്ങിയ അമേരിക്കന്‍ സര്‍വ്വകലാശാലകളെല്ലാം ഇസ്രയേല്‍ വിരുദ്ധ, പലസ്തീന്‍ അനുകൂല പ്രകടനത്തിന്റെ വേദികളായിരുന്നു.

അമേരിക്കയില്‍ പലസ്തീന്‍ അനൂകൂല രോഷപ്രകടനങ്ങള്‍ക്ക് പേര് കേട്ട സര്‍വ്വകലാശാലയായിരുന്നു ഹാര്‍വാഡ് സര്‍വ്വകലാശാല. പലസ്തീന്‍ അനുകൂലികളായ രാഷ്‌ട്രീയക്കാരും ഇസ്ലാമിക തീവ്രവാദവിദ്യാര്‍ത്ഥി സംഘടനകളും ലിബറലുകളും ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ഡമോക്രാറ്റിക് ഭരണകാലത്ത് ഇസ്രയേല്‍ വിരുദ്ധ പ്രകടനങ്ങലും പലസ്തീന്‍ അനൂകൂല സമരങ്ങളാലും പ്രകമ്പനം കൊണ്ട കാമ്പസായിരുന്നു ഹാര്‍വാഡ്. പക്ഷെ ട്രംപ് അധികാരത്തില്‍ വന്ന ശേഷം ഇവിടുത്തെ പലസ്തീന്‍ അനുകൂല നേതാക്കളെ മുഴുവന്‍ പൊക്കി. നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഇതിന്റെ ദുഷ് ഫലം അനുഭവിക്കേണ്ടിവന്നു. ഡോക്ടറേറ്റ് പഠനത്തില്‍ ഏര്‍പ്പെട്ട പല വിദ്യാര്‍ത്ഥികള്‍ക്കും പഠനം ഇടയില്‍വെച്ച് നിര്‍ത്തി നാട്ടിലേക്ക് തിരിക്കേണ്ടി വന്നു. ഈ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ അമേരിക്കന്‍ സ്വപ്നം തകരുകയായിരുന്നു.

എന്തായാലും ഇന്ത്യയിലെ ഇടത് ചിന്തകളുള്ള വിദ്യാര്‍ത്ഥികളുടെ കാറ്റ് പോയ മട്ടാണ്. പലസ്തീനും വേണ്ട ഒന്നും വേണ്ട എങ്ങിനെയെങ്കിലും അമേരിക്കയില്‍ നിലനിന്നാല്‍ മതി എന്ന ചിന്താഗതിയിലാണ് ഇപ്പോള്‍ ഈ വിദ്യാര്‍ത്ഥികള്‍. പക്ഷെ സമയം വൈകിപ്പോയിരിക്കുന്നു. ഇപ്പോള്‍ പലസ്തീന്‍ അനൂകൂല പ്രകടനം നടത്തേണ്ട കാര്യമില്ല, സമൂഹമാധ്യമങ്ങളില്‍ പലസ്തീന്‍ അനുകൂലമായുള്ള പോസ്റ്റിന് ഒരു ലൈക്കടിച്ചാല്‍ പോലും അവര്‍ക്ക് അമേരിക്കയില്‍ ഉപരിപഠനം നടത്താനുള്ള വാതില്‍ അടയും.

ബിരുദദാനച്ചടങ്ങുകളില്‍ പലസ്തീന് അനുകൂലമായി പ്രഭാഷണം നടത്തുന്നത് ഇത്തരം അതിവിപ്ളവകാരികളായ വിദ്യാര്‍ത്ഥികളുടെ ഫാഷനായിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ പലസ്തീന്‍ അനുകൂല പ്രസംഗം നടത്തിയ സെസിലിയ കള്‍വര്‍ എന്ന വിദ്യാര്‍ത്ഥിനിയെ അപ്പോള്‍ തന്നെ യൂണിവേഴ്സിറ്റിയില്‍ നിന്നും പുറത്താക്കി. ഇസ്രയേലുമായി ബന്ധം പുലര്‍ത്തുന്നു എന്നതിന്റെ പേരിലായിരുന്നു സര്‍വ്വകലാശാലയ്‌ക്കെതിരായ വിദ്യാര്‍ത്ഥിനിയുടെ വിമര്‍ശനം. പക്ഷെ സെസിലിയയെ മണിക്കൂറിനകം പുറത്താക്കിയത് ഒട്ടേറെ വിപ്ലവ വിദ്യാര്‍ത്ഥികളെ ഞെട്ടിച്ചിരിക്കുകയാണ്. അമേരിക്ക മാറിയിരിക്കുന്നു എന്ന തിരിച്ചറിവില്‍ ഞെട്ടുകയാണ് ഇടത്-ജിഹാദി വിപ്ലവ വിദ്യാര്‍ത്ഥികള്‍.

എന്തായാലും അമേരിക്കയിലെ പല യൂണിവേഴ്സിറ്റികളിലും ഇതോടെ പലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ നിശ്ശേഷം ഇല്ലാതായിരിക്കുകയാണിപ്പോള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക