ഇടുക്കി : ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച് ശ്രദ്ധ നേടിയ വയോധിക മറിയക്കുട്ടി ബി ജെ പി അംഗത്വം സ്വീകരിച്ചു.ബിജെപിയുമായിട്ട് പൂര്‍ണമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് മറിയക്കുട്ടി വ്യക്തമാക്കി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആണ് ബി ജെ പിയിലേക്ക് സ്വീകരിച്ചത്. തൊടുപുഴയില്‍ നടന്ന വികസിത കേരളം കണ്‍വെന്‍ഷന്‍ പരിപാടിയിലാണ് മറിയക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആപത് ഘട്ടത്തില്‍ തിരിഞ്ഞുനോക്കിയില്ല. സി പി എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിട്ടും സഹായിച്ചില്ല. കെപിസിസി വീട് വച്ചു തന്നത് വെറുതെയല്ല. താന്‍ അധ്വാനിച്ചിട്ടാണ്. അത് കൊണ്ട് മാത്രം ഉത്തരവാദിത്തം തീരുന്നില്ല. തന്നെ ആളാക്കിയത് കോണ്‍ഗ്രസുകാരല്ല ബിജെപിയും സുരേഷ് ഗോപിയും ആണെന്നും മറിയക്കുട്ടി പറഞ്ഞു.തനിക്കൊപ്പം കൂടുതല്‍ ആളുകള്‍ ബി ജെ പിയിലെത്തും.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വീട്ടില്‍ വരാത്തത് വിഷമമായി. എന്ത് കോണ്‍ഗ്രസ് നേതാവാണ് വിഡി സതീശനെന്ന് അവര്‍ ചോദിച്ചു.
പെന്‍ഷന്‍ മുടങ്ങിയതിനെതിരെ മണ്‍ചട്ടിയും പ്ലക്കാര്‍ഡുകളുമായി അടിമാലി ടൗണില്‍ മറിയക്കുട്ടി പ്രതിഷേധം നടത്തിയത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: