Friday, May 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എനിക്ക് നിന്നെ വേണ്ട, നീ എന്ന് ചാകും; ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസിൽ നിര്‍ണായ തെളിവുകളായി ഐഫോണിലെ ചാറ്റുകള്‍

Janmabhumi Online by Janmabhumi Online
May 23, 2025, 01:15 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസിൽ പ്രതി സുകാന്തിനെതിരെ നിര്‍ണായ തെളിവുകളായി ഐഫോണിലെ ചാറ്റുകള്‍. നീ എപ്പോള്‍ മരിക്കുമെന്ന് സുകാന്ത് യുവതിയോട് ആവര്‍ത്തിച്ചു ചോദിക്കുന്നതും അതിന് ഓഗസ്റ്റ് ഒമ്പതിന് മരിക്കുമെന്ന് യുവതി മറുപടി നല്കുന്നതും ചാറ്റിലുണ്ട്. ഈ വിവരങ്ങള്‍ തെളിവുകള്‍ സഹിതം അന്വേഷണ സംഘം മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു.

സുകാന്തിന്റെ ബന്ധുവിന്റെ മുറിയില്‍ നിന്നാണ് പോലീസിന് ഐഫോണ്‍ ലഭിച്ചത്. ഒളിവില്‍ പോകുന്നതിന് തലേന്ന് ഈ മുറിയില്‍ സുകാന്ത് എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ഫെബ്രുവരി ഒമ്പതിന് നടത്തിയ ചാറ്റിന്റെ വിശദാംശങ്ങളാണ് പോലീസിന് ലഭിച്ചത്.

സുകാന്തിന്റെ ഐഫോണില്‍ ടെലഗ്രാം വഴി നടത്തിയ ചാറ്റുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. എനിക്ക് നിന്നെ വേണ്ടെന്ന് സുകാന്ത് യുവതിയോട് ചാറ്റില്‍ പറയുന്നു. എനിക്ക് ഭൂമിയില്‍ ജീവിക്കാന്‍ താത്പര്യമില്ലെന്ന് യുവതി മറുപടി നല്‍കുന്നു. നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാന്‍ പറ്റൂവെന്ന് സുകാന്ത് പറയുന്നു. അതിന് ഞാനെന്ത് ചെയ്യണമെന്ന യുവതിയുടെ ചോദ്യത്തിന് നീ പോയി ചാകണം എന്നായിരുന്നു സുകാന്തിന്റെ മറുപടി.

നീ എന്ന് ചാകുമെന്നും ഇയാള്‍ ചോദിക്കുന്നു. അതിന് തുടക്കത്തില്‍ മറുപടി ലഭിക്കുന്നില്ല. സുകാന്ത് ആവര്‍ത്തിച്ച് ഇക്കാര്യം ചോദിച്ചതോടെയാണ് ഓഗസ്റ്റ് ഒമ്പതിന് മരിക്കുമെന്ന് യുവതി മറുപടി നല്കിയത്. മാർച്ച് 24നാണ് തിരുവനന്തപുരം ചാക്കയ്‌ക്ക് സമീപം റെയിൽവേ പാളത്തിൽ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തിൽ നിന്ന് സുകാന്ത് പിൻമാറിയതിന്റെ മാനസിക വിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് കേസ്. സുകാന്തിന്റെ പങ്ക് പുറത്തുവന്നശേഷം ഇയാൾ ഒളിവിലാണ്. ഇയാളെ നേരത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കോടതി ഇന്നലെ സുകാന്തിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. തിങ്കളാഴ്‌ചവരെയാണ് സുകാന്തിന്റെ അറസ്റ്റ് തടഞ്ഞത്. തിങ്കളാഴ്‌ചയാണ് സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഉത്തരവ് പറയുന്നത്.

Tags: SukanthiPhone chatscrucial evidenceIB officer's suicide case
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐ ബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവം : സുഹൃത്ത് സുകാന്ത് സുരേഷിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Kerala

ഐ ബി ഉദ്യോഗസ്ഥയുടെ മരണം : പ്രതി സുകാന്തിന്റെ അച്ഛനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട് ഐ ബി

Kerala

ഐബി) ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവം: സഹപ്രവര്‍ത്തകന്‍ സുകാന്തിനെതിരെ ബലാത്സംഗത്തിന് കേസ്

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിനെ നിരാശയുടെ പടുകുഴിയില്‍ തള്ളിയിട്ട രാഹുല്‍ ഗാന്ധി ; ജയശങ്കറിന്റെ വിദേശകാര്യനയത്തെ വിമര്‍ശിക്കുന്നതില്‍ പരിഹാസം

‘ചാര്‍ലി’യിലൂടെ ശ്രദ്‌ധേയനായ നടനും പ്രശസ്ത ഫോട്ടോഗ്രാഫറുമായ രാധാകൃഷ്ണന്‍ ചാക്യാട്ട് അന്തരിച്ചു

അമേരിക്കയിലെ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ മാസങ്ങള്‍ക്ക് മുന്‍പ് നടന്ന പലസ്തീന്‍ അനുകൂല പ്രകടനം. ഇന്ന് ഇത്തരം പ്രകടനങ്ങള്‍ ചുരുങ്ങിയിരിക്കുന്നു.

ഇനി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആരും അമേരിക്കയിലെ സര്‍വ്വകലാശാലകളില്‍ പലസ്തീന്‍ ജയ് വിളിക്കാന്‍ തയ്യാറാവില്ല

തന്‌റേത് രാഷ്‌ട്രീയക്കാരന്‌റെ പാട്ട്, പറയാന്‍ മാത്രമല്ല, ചില കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും റാപ്പര്‍ വേടന്‍

അഭിനയമികവില്‍ ടോവിനോ; ക്ലൈമാക്‌സ് ഗംഭീരം, ‘നരിവേട്ട’യ്‌ക്ക് മികച്ച പ്രതികരണം

ലോക തൈറോയ്ഡ് ദിനത്തില്‍ എച്ച്എല്‍എല്‍ ഹിന്ദ്ലാബ്സിന്റെ സൗജന്യ പരിശോധനാ ക്യാമ്പ്

കിയ ക്ലാവിസിന്റെ വില 11.49 ലക്ഷം മുതല്‍

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബി ജെ പിയില്‍, തന്നെ ആളാക്കിയത് ബിജെപിയും സുരേഷ് ഗോപിയും

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

മുഹമ്മദ് യൂനസിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു

രാജിവെയ്‌ക്കുമെന്ന് ഭീഷണി മുഴക്കി മുഹമ്മദ് യൂനസ്; സൈന്യത്തിന്റെ സമ്മര്‍ദ്ദത്തില്‍ ഉപ്പു തിന്നവന്‍ വെള്ളം കുടിയ്‌ക്കുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies