തിരുവനന്തപുരം :ദേശീയപാത നിര്‍മാണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയതായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.ദേശീയ പാതകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശക്തമായ അതിവേഗത്തിലുള്ള നടപടികള്‍ വേണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്..
മലപ്പുറത്തടക്കം ഉണ്ടായ വിഷയത്തിന്റെ കാരണങ്ങള്‍ പഠിക്കാന്‍ ഉന്നതതല വിദഗ്ധ സമിതി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.അതോടൊപ്പം തകര്‍ന്ന റോഡുകളുടെ നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന കോണ്‍ട്രാക്ടറെ ഹൈവേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കിയതായും നിതിന്‍ ഗഡ്കരി അറിയിച്ചു.
കോണ്‍ട്രാക്ടറുടെ പിഴവുകള്‍ മൂലം നഷ്ടം സംഭവിച്ചാല്‍ സര്‍ക്കാരിന് നിര്‍മാണ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ കഴിയും. അതിനാല്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമൊന്നുമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: