Kerala

ശബരിമല വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കല്‍: റവന്യൂ വകുപ്പ് പ്രാഥമിക സര്‍വേ ആരംഭിക്കുന്നു

Published by

കോട്ടയം: ശബരിമല വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍വേ റവന്യൂ വകുപ്പ് ആരംഭിച്ചു. ഇതിനായി സ്ഥല ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. 1039.8 76 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. നാലുമാസക്കാലം പ്രാഥമിക സര്‍വ്വേയിലൂടെ വിവരശേഖരണം നടത്തും. പിന്നീടുള്ള നാലുമാസം അതു വിശകലനം നടത്തുന്നതിനും പോരായ്മ പരിഹരിക്കുന്നതിനുമാണ് ചെലവിടുക. നടപടികള്‍ എട്ടു മാസത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കാനാണ് റവന്യൂ വകുപ്പ് ശ്രമിക്കുന്നത്. സര്‍വേ പൂര്‍ത്തിയായാല്‍ നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കേണ്ടതുണ്ട്. കെട്ടിടങ്ങള്‍, വൃക്ഷങ്ങള്‍, കാര്‍ഷിക വിളകള്‍ എന്നിവയുടെ വില നിശ്ചയിച്ചു വേണം ഇതു തീരുമാനിക്കാന്‍. തൊഴിലും ജീവനോപാധികളും നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയും തയ്യാറാക്കേണ്ടതുണ്ട്. വിമാനത്താവളത്തിനായി 352 കുടുംബങ്ങള്‍ക്ക് സ്ഥലം നഷ്ടപ്പെടുമെന്നാണ് കണക്ക്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക