കൊച്ചി: പൊറോട്ട മാത്രം വാങ്ങിയശേഷം ഇച്ചിരി ഗ്രേവി ഇങ്ങൊഴിച്ചേക്കു ചേട്ടാ എന്നിനി ഹോട്ടലില്‍ കയറി പറയാനാവില്ല. പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയയാള്‍ ഗ്രേവി ഫ്രീയായി ചോദിച്ചിട്ടു കൊടുത്തില്ലെന്നുള്ള പരാതി എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പരാതി തള്ളി . തങ്ങള്‍ ഗ്രേവി സൗജന്യമായി നല്‍കാറില്ലെന്ന ഹോട്ടലുടമയുടെ വാദം അംഗീകരിച്ചാണ് ഉത്തരവ്. കോലഞ്ചേരി പത്താംമൈലിലെ ഹോട്ടലിനെതിരെ പരാതിയുമായി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത് എറണാകുളം സ്വദേശി ഷിബു എന്നയാളാണ്. ഷിബുവും സുഹൃത്തും ഈ ഹോട്ടലില്‍ കയറി പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയിരുന്നു. അതിനൊപ്പം ഇറച്ചിക്കറിയുടെ ഗ്രേവി ആവശ്യപ്പെട്ടെങ്കിലും ഹോട്ടലുകാര്‍ നല്‍കിയില്ലെന്നായിരുന്നു പരാതി. ഗ്രേവി സൗജന്യമാണെന്ന് ഹോട്ടലുടമ പറഞ്ഞിട്ടില്ലെന്ന് കമ്മീഷന്‍ പ്രസിഡന്റ് ഡി ബി ബിനു അംഗങ്ങളായ വി രാമചന്ദ്രന്‍, ടി. എന്‍ ശ്രീവിദ്യ എന്നിവര്‍ വിലയിരുത്തി. അതിനാല്‍ ഇക്കാര്യത്തില്‍ ഹോട്ടലുടമക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍വാഹമില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക