Kerala

ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രധാന പ്രതിയായ കോഴ കേസ്: 3 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

ഇ ഡി കേസ് ഒതുക്കാന്‍ കൊല്ലം സ്വദേശിയില്‍ നിന്ന് കോഴ വാങ്ങാന്‍ ശ്രമിച്ച കേസിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്

Published by

എറണാകുളം : ഇ ഡി ഉദ്യോഗസ്ഥന്‍ പ്രധാന പ്രതിയായ കൈക്കൂലി കേസില്‍ മൂന്ന് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

കേസില്‍ രണ്ടും മൂന്നും നാലും പ്രതികളായ വില്‍സണ്‍,മുകേഷ് മുരളി, രഞ്ജിത്ത് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കാനിരിക്കെയാണ് ജാമ്യം നല്‍കിയത്. അടുത്ത ഏഴ് ദിവസം മൂവരും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം.അന്വേഷണ സംഘവുമായി സഹകരിക്കണം.കസ്റ്റഡി നീട്ടി നല്‍കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഇ ഡി കേസ് ഒതുക്കാന്‍ കൊല്ലം സ്വദേശിയില്‍ നിന്ന് കോഴ വാങ്ങാന്‍ ശ്രമിച്ച കേസിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി. ഇദ്ദേഹത്തിനെതിരെയുള്ള തെളിവ് ശേഖരണം പുരോഗമിക്കുകയാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by