India

അമേരിക്കയിൽ ഫാർമസി ബിസിനസ് , ആഡംബര കാറുകൾ , ഫ്ലാറ്റുകൾ : 100 കോടിയുടെ സ്വത്ത് ഉപേക്ഷിച്ച് ജൈന സന്യാസിയായ കോടിശ്വരൻ

Published by

യാദ്ഗിർ ; 100 കോടിയുടെ ബിസിനസ് സാമ്രാജ്യം ഉപേക്ഷിച്ച് 55 കാരനായ ബിസിനസുകാരൻ ജൈന സന്യാസിയാകുന്നു. യാദ്ഗിർ താലൂക്കിലെ സൈദാപുര പട്ടണത്തിൽ താമസിക്കുന്ന ദിലീപ് കുമാർ ദോഖയാണ് ജൈനമതമനുസരിച്ച് ദീക്ഷ സ്വീകരിച്ചത് . നൂറു കോടി രൂപയുടെ സ്വത്തുക്കളും, ആഡംബര ബംഗ്ലാവുകളും, കാറുകളും, ആഡംബര ജീവിതവും എല്ലാം ഉപേക്ഷിച്ചാണ് അദ്ദേഹം സന്യാസജീവിതത്തിലേയ്‌ക്ക് എത്തിയത്.

ദിലീപ് കുമാർ ദോഖ കഴിഞ്ഞ 12 വർഷമായി അമേരിക്കയിൽ ഫാർമസി ബിസിനസ്സ് നടത്തിവരികയായിരുന്നു. അദ്ദേഹത്തിന് ബാംഗ്ലൂരിൽ ആഡംബര ഫ്ലാറ്റുകളും, സ്വത്തുക്കളുമുണ്ട് . ദിലീപ് കുമാർ ദോഖയും വിവാഹിതനും മൂന്ന് പെൺമക്കളുടെ പിതാവുമാണ്. മക്കളുടെ വിവാഹശേഷമാണ് ദിലീപ് കുമാർ സന്യാസജീവിതത്തിലേയ്‌ക്ക് എത്തിയത് .

55 കാരനായ ദിലീപ് കുമാർ ദോഖ 14 വയസ്സുള്ളപ്പോൾ ജൈന ദീക്ഷ സ്വീകരിച്ചിരുന്നു. എന്നാൽ അന്ന് മാതാപിതാക്കൾ വിസമ്മതിച്ചതിനാൽ തിരികെ സാധാരണ ജീവിതത്തിലേയ്‌ക്ക് മടങ്ങി. ജൈനമത പ്രവേശന ചടങ്ങ് കുടുംബാംഗങ്ങളും ബന്ധുക്കളും വലിയ ഘോഷയാത്രയോടെയാണ് ആഘോഷിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by