തിരുവനന്തപുരം: യന്ത്ര തകരാര്‍ മൂലം തിരുവനന്തപുരം അഞ്ചുതെങ്ങ് ഭാഗത്ത് കടലില്‍ കുടുങ്ങിപ്പോയ ബോട്ടുകളെയും തൊഴിലാളികളേയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് രക്ഷിച്ചു.വിഴിഞ്ഞം സ്വദേശിയുടെ ഓംകാരം എന്ന ബോട്ട് കാണാതായതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുമ്പോഴാണ് കടലില്‍പെട്ടുപോയ മറ്റൊരു ബോട്ടും കണ്ടെത്തിയത്. രണ്ട് ബോട്ടുകളും കരയിലെത്തിച്ചു.
മറൈന്‍ ആംബുലന്‍സ് കടലില്‍ തെരച്ചില്‍ നടത്തവെ യന്ത്രതകരാര്‍ കാരണം ഉള്‍ക്കടലില്‍ അകപ്പെട്ട വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി മാര്‍ട്ടിന്റെ സെന്റ് ആന്റണി എന്ന ബോട്ടാണ് കണ്ടെത്തിയത്. ബോട്ടില്‍ ഉണ്ടായിരുന്ന മാര്‍ട്ടിന്‍, സ്റ്റീഫന്‍, അല്‍ഫോണ്‍സ് എന്നിവരെയും മറൈന്‍ ആംബുലന്‍സില്‍ കെട്ടിവലിച്ച് കരയില്‍ എത്തിച്ചു.
തെരച്ചിലിനിടെ പനത്തുറയ്‌ക്ക് പടിഞ്ഞാറ് എട്ട് നോട്ടിക്കല്‍ മൈല്‍ ഉള്ളില്‍വെച്ചു ‘ഓംകാരം’ ബോട്ട് കണ്ടെത്തി. ആ ബോട്ടിനെയും കെട്ടിവലിച്ച് തൊഴിലാളിയായ കുഞ്ഞുമോനെയും വിഴിഞ്ഞം വാര്‍ഫില്‍ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക