India

ഫ്രാന്‍സിലെ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്ന് ശശി തരൂര്‍; പഹല്‍ഗാം ഭീകരാക്രമണത്തെ ഫ്രാന്‍സ് സെനറ്റ് കമ്മിറ്റി അപലപിച്ചെന്ന് തരൂര്‍

ഫ്രാന്‍സില്‍ എത്തിയ ശശി തരൂര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രതിനിധിസംഘം ഫ്രാന്‍സ് സെനറ്റ് കമ്മിറ്റിയുമായി ചര്‍ച്ച നടത്തി. ഫ്രഞ്ച് വിദേശകാര്യ-പ്രതിരോധ സമിതി (ഫോറിന്‍ അഫയേഴ്സ് ആന്‍റ് ഡിഫന്‍സ് കമ്മിറ്റി)യുമായാണ് ചര്‍ച്ച നടന്നതെന്നും ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.

Published by

പാരിസ്: ഫ്രാന്‍സില്‍ എത്തിയ ശശി തരൂര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രതിനിധിസംഘം ഫ്രാന്‍സ് സെനറ്റ് കമ്മിറ്റിയുമായി ചര്‍ച്ച നടത്തി. ഫ്രഞ്ച് വിദേശകാര്യ-പ്രതിരോധ സമിതി (ഫോറിന്‍ അഫയേഴ്സ് ആന്‍റ് ഡിഫന്‍സ് കമ്മിറ്റി)യുമായാണ് ചര്‍ച്ച നടന്നതെന്നും ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.

“ഫ്രാന്‍സിന്റെ സെനറ്റ് കമ്മിറ്റിയുമായാണ് ചര്‍ച്ച നടന്നത്. ഇന്ത്യയും ഫ്രാന്‍സുമായുള്ള
പഹല്‍ഗാം ആക്രമണത്തെ ഫ്രാന്‍സിലെ സെനറ്റ് കമ്മിറ്റി അപകലപിക്കു. പഹല്‍ഗാം സംഭവത്തില്‍ അവര്‍ ആശങ്കയും ഇന്ത്യയോട് ഐക്യദാര്‍ഡ്യവും പ്രകടിപ്പിച്ചു.” – ശശി തരൂര്‍ പറഞ്ഞു. ഫ്രാന്‍സും ഇന്ത്യയും ബന്ധത്തിന്റെ ഉറപ്പ്, തന്ത്രപ്രധാന്യമുള്ള പങ്കാളിത്തം, ഇന്ത്യയുമായുള്ള ബന്ധത്തിന്റെ ഊഷ്മളത ഇതെല്ലാം ഫ്രഞ്ച് സംഘം ഉയര്‍ത്തിപ്പിടിച്ചെന്നും ശശി തരൂര്‍ പറഞ്ഞു.

ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദാണ് ഇന്ത്യന്‍ പ്രതിനിധിസംഘത്തെ നയിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ യുഎന്നില്‍ അംഗങ്ങളായ വിദേശരാജ്യങ്ങളുടെ പിന്തുണ തേടുന്നതോടൊപ്പം ഓപ്പറേഷന്‍ സിന്ദൂറിന് അനുകൂലമായ അഭിപ്രായം സ്വരൂപിക്കുകയും ചെയ്യുക എന്ന ഇരട്ട ദൗത്യമാണ് പ്രതിപക്ഷപാര്‍ട്ടികളിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ പ്രതിനിധിസംഘങ്ങളുടെ ദൗത്യം. യുഎന്നില്‍ അംഗമായ ഏതാണ്ടെല്ലാ വിദേശരാജ്യങ്ങളിലും ഇന്ത്യന്‍ പ്രതിനിധി സംഘം സന്ദര്‍ശിച്ച് അവിടുത്തെ സര്‍ക്കാര്‍ പ്രതിനിധികളെ കാണും. രണ്ട് ദിവസം സമിതി ഫ്രാന്‍സിലുണ്ടാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക