തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി റോഡുകളുടെ ഖ്യാതി ആര്‍ക്കെന്നതിനെ ചൊല്ലി മന്ത്രിമാര്‍ക്കിടയില്‍ ഭിന്നതയെന്ന വാര്‍ത്ത തള്ളി മന്ത്രി എം ബി രാജേഷ്.തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്നാണ് എം ബി രാജേഷ് പ്രതികരിച്ചത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ക്രെഡിറ്റ് അടിച്ചു മാറ്റുന്നുവെന്ന പരാതി താന്‍ മുഖ്യമന്ത്രിയെ കണ്ടു ഉന്നയിച്ചിട്ടില്ലെന്ന് എം ബി രാജേഷ് പറഞ്ഞു.എന്നാല്‍ കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.താന്‍ മഴക്കാല പൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കുക ആയിരുന്നുവെന്നും യോഗം ആറു മണി കഴിഞ്ഞാണ് അവസാനിച്ചത് എന്നതിനാലാണ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്നതെന്നും എം ബി രാജേഷ് പറഞ്ഞു
തെറ്റായ വാര്‍ത്തകള്‍ വച്ച് ഇടതുപക്ഷത്തെ ആക്രമിക്കുന്ന മാധ്യമങ്ങളുടെ രീതി ശരിയല്ലെന്ന് എം ബി രാജേഷ് പറഞ്ഞു. മഴക്കാല പൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട യോഗം അഞ്ച് മണിക്ക് കഴിഞ്ഞുവെന്നത് വസ്തുതയല്ല. തദ്ദേശ വകുപ്പ് മന്ത്രിയെന്ന നിലയ്‌ക്ക് തനിക്ക് യോഗത്തില്‍ പൂര്‍ണമായി പങ്കെടുക്കണമായിരുന്നു. ഇടയ്‌ക്ക് വച്ച് ഇറങ്ങാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
സ്മാര്‍ട്ട് സിറ്റി റോഡ് ഉദ്ഘാടനത്തില്‍ തദ്ദേശ വകുപ്പിനെ അവഗണിച്ചതില്‍ എം ബി രാജേഷ് പരാതി ഉന്നയിച്ചെന്നായിരുന്നു അണിയറ വര്‍ത്തമാനം. ഉദ്ഘാടനത്തില്‍ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നത് ഈ ഭിന്നതയെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ക്ക് പുറമെ, തദ്ദേശ വകുപ്പിന്റെ കൂടി 80 കോടിയോളം രൂപ ചെലവഴിച്ചാണ് സ്മാര്‍ട്ട് റോഡുകള്‍ നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: