Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടിവി സീരിയല്‍ താരം ക്രിസിന്റെ ‘യോഗീന്ദ്രാണാം’ എന്നു തുടങ്ങുന്ന നാരായണീയത്തിന്റെ ആലാപനം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ….താരത്തിന് കയ്യടി

നാരായണീയത്തിലെ യോഗീന്ദ്രാണാം എന്ന് തുടങ്ങുന്ന ശ്ലോകം അതിമനോഹരമായി ആലപിച്ച സീരിയല്‍ നടന്‍ ക്രിസ് വേണുഗോപാലിന് സമൂഹമാധ്യമത്തില്‍ കയ്യടി. യൂട്യൂബിലെ ഈ വീഡിയോ കണ്ട് നൂറുകണക്കിന് അഭിനന്ദന പ്രതികരണങ്ങളാണ് വരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2025, 05:57 pm IST
in Kerala, Entertainment
ക്രിസ് വേണുഗോപാലും ദിവ്യശ്രീധറും തമ്മില്‍ ഗുരുവായൂരില്‍ 2004ല്‍ നടന്ന വിവാഹത്തിന്‍റെ ദൃശ്യം (ഇടത്ത്) ക്രിസ് വേണുഗോപാല്‍ നാരായണീയത്തിലെ ശ്ലോകം ആലപിക്കുന്നു (വലത്ത്)

ക്രിസ് വേണുഗോപാലും ദിവ്യശ്രീധറും തമ്മില്‍ ഗുരുവായൂരില്‍ 2004ല്‍ നടന്ന വിവാഹത്തിന്‍റെ ദൃശ്യം (ഇടത്ത്) ക്രിസ് വേണുഗോപാല്‍ നാരായണീയത്തിലെ ശ്ലോകം ആലപിക്കുന്നു (വലത്ത്)

കൊച്ചി: നാരായണീയത്തിലെ യോഗീന്ദ്രാണാം എന്ന് തുടങ്ങുന്ന ശ്ലോകം അതിമനോഹരമായി ആലപിച്ച സീരിയല്‍ നടന്‍ ക്രിസ് വേണുഗോപാലിന് സമൂഹമാധ്യമത്തില്‍ കയ്യടി. യൂട്യൂബിലെ ഈ വീഡിയോ കണ്ട് നൂറുകണക്കിന് അഭിനന്ദന പ്രതികരണങ്ങളാണ് വരുന്നത്. ‘വളരെ ഭക്തിമയമായി ചൊല്ലി’ എന്നും ‘സത്യം ഇത് കേട്ടാൽ ആരോടായാലും കരഞ്ഞു പോകും’- ഇങ്ങിനെ പോകുന്നു പ്രതികരണങ്ങള്‍.

കൃഷ്ണഭക്തി നിറഞ്ഞുതുളുമ്പുന്ന രീതിയിലായിരുന്നു ക്രിസ് വേണുഗോപാലിന്റെ ആലാപനം. മേല്‍പത്തൂര്‍ രചിച്ച നാരായണീയത്തിലെ നൂറാം ദശകത്തിലെ പത്താം ശ്ലോകമാണ് യോഗീന്ദ്രാണാം എന്ന് തുടങ്ങുന്ന ശ്ലോകം.

യോഗീന്ദ്രാണാം ത്വദംഗേഷ്വധികസുമധുരം
മുക്തിഭാജാം നിവാസോ
ഭക്താനാം കാമവർഷദ്യുതരുകിസലയം
നാഥ തേ പാദമൂലം
നിത്യം ചിത്തസ്ഥിതം മേ പവനപുരപതേ
കൃഷ്ണ കാരുണ്യസിന്ധോ
ഹൃത്വാ നിഃശേഷതാപാൻപ്രദിശതു പരമാനന്ദസന്ദോഹലക്ഷ്മീം

(ഈ ശ്ലോകത്തിന്റെ അര്‍ത്ഥം ഇങ്ങിനെയാണ്: ഗുരുവായുപുരേശനായിരിക്കുന്ന ലോകേശ ! യോഗീശ്വരന്മാർക്കു നിന്തിരുവടിയുടെ ഭംഗിയേറിയ അവയവങ്ങളിൽവെച്ചു അതിയായ മാധുര്യത്തോടു കൂടിയതും മുക്തിയെ ആഗ്രഹിക്കുന്നവർക്ക് ആശ്രയസ്ഥാനവും, ഭക്തന്മാർക്കു അഭീഷ്ടങ്ങളെ വർശിക്കുന്നതിൽ കല്പകവൃക്ഷത്തിന്റെ തളിരായി പരിലസിക്കുന്നതുമായ നിന്തിരുവടിയുടെ തൃക്കാലടി എല്ലാനേരത്തും എന്റെ ഹൃദയത്തിൽ വർദ്ധിക്കുന്നതായി ദയാവാരിദിയായ ഹേ കൃഷ്ണ ! എന്റെ സകലവിധ താപങ്ങളെയും നീക്കം ചെയ്തു പരമാനന്ദസമൂഹസമൃദ്ധിയെ നൽകുമാറു അനുഗ്രഹിച്ച അരുളേണമേ..).

കൃഷ്ണഭക്തിയില്‍ അങ്ങേയറ്റം മതിമറക്കുന്ന മേല്‍പത്തൂരിനെയാണ് ഈ ശ്ലോകത്തില്‍ കാണുക. യേശുദാസ് ഉള്‍പ്പെടെ പലരും ഈ ശ്ലോകം ആലപിച്ചിട്ടുള്ളതിനാല്‍ ജനപ്രിയവുമാണ് യോഗീന്ദ്രാണാം എന്ന് തുടങ്ങുന്ന ശ്ലോകം.

ക്രിസ് വേണുഗോപാലിനെ അറിയാത്തവര്‍ ചുരുക്കം. തൂവെള്ളത്താടിയും കഷണ്ടിയുമായ ആജാനബാഹുവായ ആ ടിവി സീരിയല്‍ നടന്‍ ഇതിനോടകം എത്രയോ സീരിയലുകളില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. ഈയിടെ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞത് സീരിയല്‍ നടിയും രണ്ടു മക്കളുടെ അമ്മയുമായ ദിവ്യശ്രീധറുമായുള്ള തന്റെ വിവാഹത്തിലൂടെയാണ്. ദിവ്യ ശ്രീധറിന്റെ രണ്ടാം വിവാഹമായിരുന്നു അത്.

എന്നാല്‍ ക്രിസിന്റെ നരച്ചു നീണ്ട താടിയും കഷണ്ടിയും ഒടുവില്‍ അഭിനയിച്ച പത്തരമാറ്റ് എന്ന സീരിയലിലെ മുത്തച്ഛന്‍ വേഷവും കൂടിവായിച്ച പ്രേക്ഷകര്‍ ഇദ്ദേഹം വളരെ പ്രായം ഉള്ള ആളാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. പിന്നീടാണ് ക്രിസ് വേണുഗോപാലിന് 49 വയസ്സേ പ്രായമുള്ളൂ എന്ന് ലോകം അറിഞ്ഞത്. ദിവ്യക്ക് 43 വയസ്സും. ഒരു സീരിയൽ നടൻ മാത്രമല്ല ക്രിസ് വേണുഗോപാൽ. ടിവിയിൽ നിരന്തരം കാണുന്ന ഒരുപാട് കൊമേഴ്‌സ്യൽ ആഡ്‍സിന് ശബ്ദം നൽകിയിരിക്കുന്നത് ഇദ്ദേഹമാണ്. നേരത്തെ ഒരു റേഡിയോ ജോക്കിയായിരുന്നു. സീരിയലിലെ രംഹപ്രവേശത്തിന് മുന്നേ അനൗൺസറായും നിരവധി പരസ്യചിത്രങ്ങളുടെ ഗാഭീര്യം നിറഞ്ഞ ശബ്ദമായും എല്ലാം പ്രേക്ഷകരിലേക്ക് എത്തിയ താരമാണ് ക്രിസ് വേണുഗോപാൽ.

ക്രിസ് വേണുഗോപാലിന്റെ നാരായണീയത്തിലെ ശ്ലോകാലാപനം കാണാം:

https://www.youtube.com/watch?v=zbG2nchS5ow

 

Tags: guruvayur templeNarayaneeyamYogindranaamChrisVenugopalDivyaShridharMelpathur Bhattathirippad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

Kerala

എ.വി. ഗോപിനാഥ് ​ഗുരുവായൂർ ദേവസ്വം ചെയർ‌മാൻ; 48 വര്‍ഷത്തിന് ശേഷം ദേവസ്വം ഭരണസമിതിയിലേക്ക് വനിതാ അംഗവും

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.