കോഴിക്കോട്: പേരാമ്പ്രയില്‍ വിവാഹ വീട്ടില്‍ വന്‍ മോഷണം. പൈതോത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. പത്തുലക്ഷം രൂപ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം.
സദാനന്ദന്റെ മകളുടെ വിവാഹത്തിന് സമ്മാനമായി ലഭിച്ച പത്ത് ലക്ഷത്തിലധികം രൂപയാണ് മോഷണം പോയത്. ഞായറാഴ്ചയായിരുന്നു വിവാഹം.
രാത്രി പണമടങ്ങിയ പെട്ടി വീട്ടിലെ ഒരു മുറിയില്‍ വെച്ച് പൂട്ടി.തിങ്കളാഴ്ച രാവിലെ പന്തല്‍ അഴിക്കാന്‍ വന്ന തൊഴിലാളികളാണ് സമീപത്തെ കുറ്റിക്കാട്ടില്‍ പണപ്പെട്ടി കണ്ടത്. അപ്പോഴാണ് വീട്ടുകാര്‍ മോഷണ വിവരം അറിഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക