Kerala

പാക് ചാര വനിത ജ്യോതി മല്‍ഹോത്ര കേരളത്തില്‍ എത്തി….ആരൊയെക്കെ കണ്ടു എന്നത് അന്വേഷിക്കുന്നു

പാക് ചാര വനിതയായ ഹരിയാനയിലെ ഹിസാറിനെ ജ്യോതി മല്‍ഹോത്ര എന്ന യുട്യൂബര്‍ കേരളത്തിന്‍റെ പല ഭാഗങ്ങളിലും സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്. ന്യൂദല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈകമ്മീഷന്‍ ഓഫീസിലെ പാകിസ്ഥാന്‍ ഉദ്യോഗസ്ഥനായ ഉര്‍ റഹ്മാന്‍ എന്ന ഡാനിഷ് ആണ് ജ്യോതി മല്‍ഹോത്രയെ ഇന്ത്യയ്ക്കെതിരെ ചാരപ്രവര്‍ത്തനം നടത്തുന്നതിലേക്ക് വഴിതിരിച്ച് വിട്ടത്.

Published by

തിരുവനന്തപുരം: പാക് ചാര വനിതയായ ഹരിയാനയിലെ ഹിസാറിനെ ജ്യോതി മല്‍ഹോത്ര എന്ന യുട്യൂബര്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്. ന്യൂദല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈകമ്മീഷന്‍ ഓഫീസിലെ പാകിസ്ഥാന്‍ ഉദ്യോഗസ്ഥനായ എഹ്സാന്‍-  ഉര്‍- റഹിം എന്ന ഡാനിഷ് ആണ് ജ്യോതി മല്‍ഹോത്രയെ ഇന്ത്യയ്‌ക്കെതിരെ ചാരപ്രവര്‍ത്തനം നടത്തുന്നതിലേക്ക് വഴിതിരിച്ച് വിട്ടത്.

ഇതിന്റെ ഭാഗമായി പല തവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ച ജ്യോതി മല്‍ഹോത്ര അവിടെ വെച്ച് പാകിസ്ഥാന്‍ സൈനികപ്രതിനിധികളെയും പാകിസ്ഥാനിലെ രഹസ്യസേനാവിഭാഗം ഉദ്യോഗസ്ഥരെയും കണ്ടിരുന്നു. അതിനിടയിലാണ് ജ്യോതി മല്‍ഹോത്ര കേരളത്തില്‍ കോഴിക്കോട് ഉള്‍പ്പെടെ പല ഭാഗങ്ങളിലും സന്ദര്‍ശനം നടത്തിയതായുള്ള വിവരം പുറത്തുവരുന്നത്.

മൂന്ന് മാസം മുന്‍പ് കുളു മണാലി, ജമ്മു കശ്മീര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ജ്യോതി മല്‍ഹോത്ര പിന്നീട് കേരളവും സന്ദര്‍ശിച്ചിരുന്നു. എട്ട് ദിവസത്തോളം അവര്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ വിവിധ ടൂറിസ്റ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. പലരുമായും ഇവര്‍ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ജ്യോതി എത്തിയ സ്ഥലങ്ങള്‍, ബന്ധപ്പെട്ട ആളുകള്‍ എന്നിവ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്. പാകിസ്ഥാന്‍ രഹസ്യസംഘടനയായ ഐഎസ് ഐ അവരുടെ ലക്ഷ്യം നേടാന്‍ ജ്യോതി മല്‍ഹോത്ര ഉള്‍പ്പെടെ ഇന്ത്യയിലെ നിരവധി വ്ളോഗര്‍മാരെ ഉപയോഗിച്ചിരുന്നു എന്ന വസ്തുത അന്വേഷണത്തില്‍ തെളിയുകയാണ്. ഇതുവരെ 11 പേരെ ഇന്ത്യ പിടികൂടിയിട്ടുണ്ട്.

ജ്യോതി മല്‍ഹോത്രയ്‌ക്ക് ഇന്ത്യന്‍ സൈനിക രഹസ്യം എത്രമാത്രം ചോര്‍ത്താന്‍ കഴിഞ്ഞു എന്നറിയില്ല. പക്ഷെ ഇന്ത്യയിലെ വിവിധഭാഗങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കാനാണ് പാകിസ്ഥാന്‍ ഇവരോട് ആവശ്യപ്പെട്ടത് എന്നറിയുന്നു. ഒരു പക്ഷെ നല്ല മാദകത്വമുള്ള ജ്യോതിയെ പതിയെ പതിയെ ഉപയോഗിച്ച് ഇന്ത്യന്‍ സൈനികരഹസ്യങ്ങളിലേക്ക് എത്തിച്ചേരാമെന്ന് പാകിസ്ഥാന്‍ രഹസ്യഏജന്‍സിയായ ഐഎസ് ഐ കരുതിയിരുന്നു. ഒരു ചാരവനിതയാകാനുള്ള ലക്ഷ്ണമൊത്തവളായിരുന്നു ജ്യോതി മല്‍ഹോത്ര. ഇവരുടെ മാദകത്വം, ആരുമായും എളുപ്പത്തില്‍ അടുപ്പം കൂടാനുള്ള കഴിവ്, നല്ല തമാശകളും പൊട്ടിച്ചിരികളും നിറഞ്ഞ വ്യക്തിത്വം- ഇതെല്ലാം ഏത് ചാരവനിതകള്‍ക്കും സ്വന്തമായുള്ള ഗുണഗണങ്ങളാണ്. പാകിസ്ഥാന്‍ അവരുടെ ഒരു ദീര്‍ഘകാലത്തേക്കുള്ള അമൂല്യമായ സ്വത്ത് എന്ന രീതിയിലാണ് ജ്യോതിയെ കണ്ടത്.

കേരളത്തില്‍ ജ്യോതി മല്‍ഹോത്ര കണ്ട് ആരെയൊക്കെ എന്തായിരുന്നു ലക്ഷ്യങ്ങള്‍ എന്നീകാര്യങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പുറത്തുകൊണ്ടുവരും. കേരളത്തിലെ പല ഭാഗങ്ങളിലും ജ്യോതി മല്‍ഹോത്ര സന്ദര്‍ശിച്ചതിന്റെ യൂട്യൂബ് വീഡിയോകള്‍ ലഭ്യമാണ്. ഇതിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

പഹല്‍ഗാം ആക്രമണത്തിന് തൊട്ടുമുന്‍പ് പാകിസ്ഥാനിലെ ലാഹോറും പാക് തലസ്ഥാനമായ ഇസ്ലാമബാദും ജ്യോതി സന്ദര്‍ശിച്ചിരുന്നു. ഇവരുടെ യാത്രാകേന്ദ്രങ്ങള്‍ മാത്രമല്ല, പണമിടപാടുകളും പരിശോധിച്ച് വരികയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക