എറണാകുളം : തിരുവാങ്കുളത്ത് മൂന്ന് വയസുളള പെണ്‍കുട്ടിയെ കാണാതായി. അമ്മയ്‌ക്കൊപ്പം ആലുവയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് മറ്റക്കുഴി സ്വദേശിനി കല്യാണിയെ കാണാതായത്.
കുട്ടിയ്‌ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. വാഹന പരിശോധന ഉള്‍പ്പെടെ ശക്തമാക്കിയിട്ടുണ്ട്. ആളൊഴിഞ്ഞ പ്രദേശങ്ങളിലും പുഴക്കരയിലും ഉള്‍പ്പെടെ പരിശോധന നടത്തുന്നു.കുഞ്ഞിന്റെ അമ്മയ്‌ക്ക് മാനസിക
ബുദ്ധിമുട്ടുകളുണ്ട്. കുട്ടിയെ എവിടെ വച്ചാണ് നഷ്ടപ്പെട്ടതെന്ന് അമ്മയ്‌ക്ക് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0484 2623550 നമ്പരില്‍ ബന്ധപ്പെടാം
കുട്ടുമശ്ശേരി കുറുമശ്ശേരിയില്‍ നിന്നും മൂന്നുമണിക്ക് അംഗന്‍വാടിയില്‍ ഉണ്ടായിരുന്ന കുട്ടിയെ വിളിച്ച് കൊണ്ട് മാതാവ് ആലുവ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. ആലുവയിലെ വീട്ടിലേക്ക് പോകുന്നതിനാണ് തിരുവാങ്കുളത്തുനിന്നും കുട്ടിയുമായി മാതാവ് ബസില്‍ സഞ്ചരിച്ചത്. തിരുവാങ്കുളം ഭാഗത്ത് വച്ച് യുവതി കുട്ടിയേയും എടുത്ത് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. കുട്ടിയുടെ മാതാവ് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തി.
കുട്ടിയുടെ മാതാപിതാക്കള്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്നാണ് വിവരം.
കുറുമശ്ശേരി മുതല്‍ ചെങ്ങമനാട് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലുള്ള അമ്മയെ ബന്ധുക്കളുടെയും വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ചോദ്യംചെയ്ത് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: