എറണാകുളം : ആലുവയില്‍ ഗുണ്ടയുടെ ബര്‍ത്ത് ഡേ ആഘോഷത്തിന് ബാര്‍ ഹോട്ടല്‍ ബുക്ക് ചെയ്തതറിഞ്ഞ് പൊലീസ് എത്തിയതോടെ ആഘോഷത്തിന് എത്തിയ 30 അംഗസംഘം മുങ്ങി.ഗുണ്ട മോസ്‌കോ മനാഫിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിക്കായാണ് ബാര്‍ ഹോട്ടല്‍ ബുക്ക് ചെയ്തത്.
വിവരം അറിഞ്ഞ് ഗുണ്ടകള്‍ പല വഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. സായുധ പൊലീസും സ്ഥലത്തെത്തിയിരുന്നു.ഗുണ്ടകള്‍ വരുന്ന മുറയ്‌ക്ക് അവരെ പിടികൂടാനായിരുന്നു പൊലീസ് ലക്ഷ്യമിട്ടത്.
ഗുണ്ടാസംഗമം നടക്കുന്നു എന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. ഗുണ്ടകള്‍ റൂറല്‍ മേഖല കേന്ദ്രീകരിച്ചാണ് ഗുണ്ടാ പാര്‍ട്ടി നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
















