കോഴിക്കോട്: കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടു പേര്‍ പൊലീസ് കസ്റ്റഡിയിലായി. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കൂടെ ബൈക്കില്‍ എത്തിയവരെയാണ് പിടികൂടിയത്.
അതേസമയം,തട്ടിക്കൊണ്ടുപോയ സംഘം നേരത്തെയും സ്ഥലത്ത് എത്തിയ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.പ്രദേശത്തുള്ള ഒരാളുടെ സഹായം സംഘത്തിന് ലഭിച്ചെന്നും സൂചനയുണ്ട്. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.
കൊടുവള്ളി കിഴക്കോത്ത് പരപാറയിലെ വീട്ടില്‍ നിന്ന് അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോയത് ഏഴ് അംഗ സംഘമാണ്.ബൈക്കില്‍ രണ്ടു പേരും കാറില്‍ അഞ്ചു പേരുമാണ് എത്തിയത്.ബൈക്കില്‍ ഉള്ളവരാണ് ആദ്യം വീട്ടില്‍ എത്തിയതെന്ന് കുടുംബം മൊഴി നല്‍കിയിട്ടുണ്ട്. ഇവരെയാണ് കൊടുവള്ളി പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: