Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശോണിതവുമണിഞ്ഞ് പിഎല്‍-15; പാകിസ്ഥാന് നല്‍കിയ ചൈനീസ് ആയുധങ്ങള്‍ പലതും കാലഹരണപ്പെട്ടത്

ചൈനയുടെ പിഎല്‍15 എന്ന റോക്കറ്റിന്റെ പരാജയം വ്യാപകമായ ചര്‍ച്ചാ വിഷയമാവുകയാണ്. ഇന്ത്യയുടെ ബ്രഹ്മോസ്, ആകാശ് മിസൈലുകളാണ് ചൈനയുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പിഎല്‍15ഇ റോക്കറ്റിന്റെ അന്തകരായത്. അതുപോലെ തന്നെ ചൈന നിര്‍മ്മിച്ച ഡ്രോണുകളെ ആകാശ് മിസൈലും ഡിആര്‍ഡിഒ നിര്‍മ്മിച്ച ഡ്രോണ്‍ വിരുദ്ധ സംവിധാനവും ചേര്‍ന്ന് അടിച്ചിടുകയായിരുന്നു.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
May 18, 2025, 06:44 pm IST
in India, World
കൊട്ടിഘോഷിച്ച ചൈനയുടെ എയര്‍ ടു എയര്‍ മിസൈലായ പിഎല്‍-15ഇ (ഇടത്ത്) ഇന്ത്യയുടെ മിസൈലുകള്‍ അടിച്ചുവീഴ്ത്തിയ ചൈനയുടെ പിഎല്‍-15ഇ (വലത്ത്)

കൊട്ടിഘോഷിച്ച ചൈനയുടെ എയര്‍ ടു എയര്‍ മിസൈലായ പിഎല്‍-15ഇ (ഇടത്ത്) ഇന്ത്യയുടെ മിസൈലുകള്‍ അടിച്ചുവീഴ്ത്തിയ ചൈനയുടെ പിഎല്‍-15ഇ (വലത്ത്)

ന്യൂദല്‍ഹി: ചൈനയുടെ പിഎല്‍15 എന്ന റോക്കറ്റിന്റെ പരാജയം വ്യാപകമായ ചര്‍ച്ചാ വിഷയമാവുകയാണ്. ഇന്ത്യയുടെ ബ്രഹ്മോസ്, ആകാശ് മിസൈലുകളാണ് ചൈനയുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പിഎല്‍15ഇ എന്ന റോക്കറ്റിന്റെ അന്തകരായത്. അതുപോലെ തന്നെ ചൈന നിര്‍മ്മിച്ച ഡ്രോണുകളെ ആകാശ് മിസൈലും ഡിആര്‍ഡിഒ നിര്‍മ്മിച്ച ഡ്രോണ്‍ വിരുദ്ധ സംവിധാനവും ചേര്‍ന്ന് അടിച്ചിട്ടു. . മൂന്നര മണിക്കൂറില്‍ പാകിസ്ഥാന്‍ അയച്ച 400 മുതല്‍ 500 ഡ്രോണുകളെ വരെയാണ് ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനങ്ങള്‍ തകര്‍ത്തിട്ടത് എന്നത് ചൈനയുടെ ഡ്രോണുകളുടെ ദൗര്‍ബല്യമാണ് ചൂണ്ടിക്കാട്ടുന്നത്. ചൈനയുടെ വ്യോമപ്രതിരോധസംവിധാനം ജാം ചെയ്യുന്നതില്‍ ഇന്ത്യ വിജയിച്ചു. ഇത് മൂലം ഇന്ത്യന്‍ ഡ്രോണുകളും മിസൈലുകളും പാകിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ കത്തിച്ചു. ചൈനയുടെ ആയുധപ്പുര കാലഹരണപ്പെട്ടതാണോ എൻ്ന ചോദ്യമാണ് ഉയരുന്നത്. അതോ പാകിസ്ഥാന് കളിപ്പാട്ടതുല്യമായ ആയുധങ്ങള്‍ മാത്രം നല്‍കി ചൈന പറ്റിച്ചോ?

ഇതോടെ പാകിസ്ഥാന് ചൈന നല്‍കിയ ആയുധങ്ങളില്‍ ഭൂരിഭാഗവും കാലഹരണപ്പെട്ടതാണോ എന്ന ചോദ്യം ഉയരുകയാണ്. ഇക്കാര്യം ലോകമാധ്യമങ്ങളില്‍ ഇന്ന് ചൂടന്‍ ചര്‍ച്ചാവിഷയമാണ്. ഈ ചര്‍ച്ചയില്‍ മുഖം നഷ്ടപ്പെടുന്നത് പാകിസ്ഥാന് മാത്രമല്ല, ചൈനയ്‌ക്ക് കൂടിയാണ്. കാരണം 2025ല്‍ തായ് വാനെ പിടിച്ചെടുത്ത് ചൈനയുമായി ചേര്‍ക്കുമെന്ന് പ്രഖ്യാപിച്ച ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിന് ആ ദൗത്യം പൂര്‍ത്തീകരിക്കാന്‍ ഈ ആയുധങ്ങള്‍ പോരാതെ വരും.

ഇന്ത്യയുടെ മിസൈലുകളുടെ അടിയേറ്റ് വീണ് കിടക്കുന്ന പിഎല്‍-15ഇ എന്ന ചൈനയുടെ റോക്കറ്റിന്റെ ഫോട്ടൊ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച ചൈനയുടെ എയര്‍ ടു എയര്‍ (വായുവില്‍ നിന്നും വായുവിലേക്ക്) റോക്കറ്റ് ആണ് പിഎല്‍-15ഇ. ഈ മിസൈല്‍ ചൈന ഇതുവരെ യുദ്ധരംഗങ്ങളില്‍ പരീക്ഷിച്ചിരുന്നില്ല. അത് ആദ്യം പരീക്ഷിച്ചതാകട്ടെ ഇന്ത്യയിലെ കശ്മീരിലാണ്. അത് തികഞ്ഞ പരാജയവുമായി.

ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ പിഎല്‍15ഇ മിസൈല്‍ ഉപയോഗിച്ചെങ്കിലും അത് പരാജയപ്പെട്ടെന്നും ഇന്ത്യന്‍ പ്രദേശത്ത് വീണെന്നും ഇന്ത്യ വെളിപ്പെടുത്തി. തെളിവായി ഇന്ത്യന്‍ പ്രദേശത്ത് പതിച്ച പിഎല്‍-15ഇ എന്ന മിസൈലിന്റെ അവശിഷ്ടവും ഇന്ത്യ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

പാകിസ്ഥാന്‍ ഉപയോഗിച്ച ചൈനയുടെ വ്യോമപ്രതിരോധസംവിധാനവും തികഞ്ഞ പരാജയമായിരുന്നു. ഇന്ത്യ ചൈനയുടെ വ്യോമപ്രതിരോധസംവിധാനം ജാം ചെയ്തതോടെ ഇന്ത്യയുടെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും അതിശക്തമായ ആക്രമണം പാകിസ്ഥാന് മേല്‍ അഴിച്ചുവിടാന്‍ സാധിച്ചു. അപ്പോള്‍ ഇന്ത്യയുടെ റോക്കറ്റുകള്‍ക്ക് ജാം ചെയ്യാന്‍ കഴിയുന്ന ദുര്‍ബലമായ വ്യോമപ്രതിരോധസംവിധാനമായിരുന്നോ ചൈനയിലേത് എന്ന ആശങ്ക ഉയരുകയാണ്.

ചൈനയുടെ മിസൈലുകള്‍ യുദ്ധത്തില്‍ ഫലപ്രദമല്ലെന്നാണ് ഇന്ത്യയുമായുുള്ള യുദ്ധം തെളിയിച്ചത്. ചൈനയുടെ പല ആയുധങ്ങള്‍ വളരെമുന്‍പ് നിര്‍മ്മിക്കപ്പെട്ടവയാണ്. ഇത് കാലാനുസൃതമായി ആധുനികവല്‍ക്കരിക്കണമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ പരിഷ്കാരം ആവശ്യമാണെന്ന സന്ദേശമാണ് ചൈനീസ് മിസൈലിന്റെയും ഡ്രോണിന്റെയും പരാജയം ചൂണ്ടിക്കാണിക്കുന്നത്.

Tags: PL15EChinese MissilePakistan air defence systemTaiwanXi JinpingChinese DroneBrahmosmissileAakaashmissileChineseweapons
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

World

ചൈനയുടെ ബലിസ്റ്റിക് മിസൈലായ ഡോങ്ഫെംഗ് 5സി മിസൈലിന് യുഎസിലെ ന്യൂയോര്‍ക്ക് നഗരം ചാമ്പലാക്കാന്‍ എത്ര സമയം വേണ്ടിവരും?

ജപ്പാന്‍ വികസിപ്പിച്ച അപകടകാരിയായ ടൈപ്പ് 12 ക്രൂയിസ് മിസൈല്‍ (വലത്ത്) ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)
World

ഒരു റഡാറിനും പിടിക്കാന്‍ പറ്റാത്ത ജപ്പാന്റെ അപകടകാരിയായ ടൈപ്പ് 12 എന്ന ക്രൂയിസ് മിസൈല്‍; ചൈനയ്‌ക്ക് സമ്മര്‍ദ്ദമേറുന്നു

Chinese President Xi Jinping
World

നഗ്നരായ കമ്മ്യൂണിസ്റ്റ് നേതാക്കളെ പദവികളില്‍ നിന്നും ഒഴിവാക്കി ചൈനയുടെ ഷീ ജിന്‍പിങ്ങ്; ആരാണ് നഗ്നരായ കമ്മ്യൂണിസ്റ്റുകാര്‍?

World

ജപ്പാൻ തെരഞ്ഞെടുപ്പ്: കടുത്ത ചൈനാവിമര്‍ശകയായ സനായേ താകായീച്ചിയുടെ പാര്‍ട്ടി അധികാരത്തില്‍; അഭിനന്ദിച്ച് മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.