Kerala

ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

അഭിഭാഷകനായ പ്രതിക്ക് നിയമത്തില്‍ ധാരണയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി

Published by

തിരുവനന്തപുരം : വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ റിമാന്‍ഡിലായ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച.മജിസ്ട്രേറ്റ് കോടതി 12 ആണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്.

ബെയ്‌ലിന്‍ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു.ബെയ്‌ലിന്‍ ദാസിനു ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ഇന്നലെ വാദം നടക്കവെ ആവശ്യപ്പെട്ടിരുന്നു.ഗൗരവമായ കുറ്റകൃത്യമാണ് ബെയ്‌ലിന്‍ ദാസ് ചെയ്തതെന്നതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.എന്നാല്‍ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയാണെന്ന് പ്രതിഭാഗം വാദിച്ചു. ബെയ്ലിന്‍ ദാസിന് മുഖത്ത് പരിക്കേറ്റിരുന്നുവെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും കോടതിയില്‍ ഇന്നലെ ഹാജരാക്കിയിരുന്നു.

അഭിഭാഷകനായ പ്രതിക്ക് നിയമത്തില്‍ ധാരണയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി ഇരയുടെ രഹസ്യ മൊഴി എടുക്കാത്തത് കൊണ്ടുതന്നെ ജാമ്യം ഇപ്പോള്‍ നല്‍കുന്നത് ശരിയാണോയെന്നത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പ്രതിക്കും മര്‍ദനമേറ്റിട്ടുണ്ടെന്നണ് പ്രതിഭാഗം വാദം. ഇരു ഭാഗങ്ങളുടെയും വാദം കേട്ട കോടതി ഉത്തരവ് 19ലേക്ക് മാറ്റി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by