കൊച്ചി: ഇന്ത്യാ-പാക് യുദ്ധത്തില്‍ വിജയതന്ത്രം ചമച്ച മോദിയാണ് യഥാര്‍ത്ഥ ബാഹുബലിയെന്ന് സാമൂഹ്യനിരീക്ഷകന്‍ ഫക്രൂദ്ദീന്‍ അലി. ഈഗോയുള്ള മനുഷ്യനായിട്ട് കൂടി മോദി രാജ്യത്തിന് വേണ്ടി ആ ഈഗോയെല്ലാം മാറ്റിവെച്ചുവെന്നും ഫക്രുദ്ദീന്‍ അലി. സാധാരണ മോദിയുടെ സ്വഭാവം അനുസരിച്ച് പാകിസ്ഥാനെ അദ്ദേഹം വന്‍തോതില്‍ തിരിച്ചടിക്കേണ്ടതാണ്. പക്ഷെ ജനങ്ങളെ സംരക്ഷിച്ചുകൊണ്ടാണ് യുദ്ധം ചെയ്യേണ്ടതെന്ന ബാഹുബലിയുടെ തന്ത്രമാണ് മോദി പിന്തുടര്‍ന്നത്. അതെ, മോദിയാണ് യഥാര്‍ത്ഥ ബാഹുബലി.- ഫക്രൂദ്ദീന്‍ അലി പറയുന്നു.
“മോദി ആര്‍എസ്എസുകാരനായതിനാല്‍, അടിച്ചവനെ തിരിച്ചടിക്കണമെന്ന് കരുതുന്നതിനാല്‍ മോദി യുദ്ധം ആഗ്രഹിക്കുന്നു എന്ന് നിങ്ങള്‍ കരുതുണ്ടോ? പക്ഷെ, മോദി യുദ്ധം ആഗ്രഹിക്കുന്നില്ല. രാമയണവും മഹാഭാരതവും പഠിച്ച മോദിയ്‌ക്കറിയാം. യുദ്ധം ജയിച്ചാലും തോറ്റാലും തോല്‍വിയാണ് എന്നാണ് മഹാഭാരതം പറയുന്നത്. യുദ്ധം മാനവികതയ്‌ക്ക് എതിരെ ഭാരതം ഈ സത്യം ” -ഫക്രുദ്ദീന്‍ പറയുന്നു.
“പക്ഷെ യുദ്ധം ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞ് വെറുതെയിരുന്നാല്‍ നമ്മളെ പുറത്തുള്ളവര്‍ നമ്മെ അടിക്കും. അതുകൊണ്ട് നമ്മള്‍ യുദ്ധസജ്ജമായിരിക്കണം എന്ന് മോദിയ്‌ക്കറിയാം. എങ്കില്‍ മാത്രമേ നമുക്ക് സമാധാനം കിട്ടൂ എന്ന് മോദിയ്‌ക്കറിയാം. മോദി നല്ല ഈഗോ ഉള്ള ആളാണ്. മോദിയുടെ സ്വഭാവം അനുസരിച്ച് പാകിസ്ഥാനെ ചുട്ടെരിയ്‌ക്കേണ്ടതാണ്. പക്ഷെ പാവം പിടിച്ച ജനങ്ങള്‍ അതിന്റെ ദുഷ്ഫലങ്ങള്‍ അനുഭവിക്കേണ്ട എന്ന് കരുതിയാണ് അദ്ദേഹം ക്ഷമിക്കുന്നത്” -ഫക്രുദ്ദീന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: