എറണാകുളം: നെടുമ്പാശേരിയില്‍ ഐവിന്‍ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാര്‍ ഇടിപ്പിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തിലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.കാര്‍ തട്ടിയത് സംബന്ധിച്ച് തര്‍ക്കത്തിനിടെ പ്രതികള്‍ കാറെടുത്ത് പോകാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് എത്തിയിട്ട് പോയാല്‍ മതിയെന്ന് ഐവിന്‍ പറഞ്ഞത് പ്രകോപന കാരണമായി.
കാറിനടിയില്‍പെട്ട ഐവിനെ 37 മീറ്റര്‍ വലിച്ചിഴച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ റിമാന്‍ഡ് ചെയ്തു.
അതിക്രൂര കൊലപാതകമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. ഈ മാസം 29 വരെയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്.അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: