India

പാകിസ്ഥാനിയുമായി ഇറാഖി കപ്പൽ ഇന്ത്യയിൽ ; കാലു കുത്താൻ അനുമതി നൽകാതെ കേന്ദ്രസർക്കാർ

Published by

ന്യൂദൽഹി : പാകിസ്ഥാൻ ജീവനക്കാരനുമായി ഇറാഖി കപ്പൽ ഇന്ത്യയിൽ . കർണാടകയിലെ കാർവാർ തുറമുഖത്താണ് കപ്പൽ എത്തിയത് . അതേസമയം ഇറാഖി ചരക്ക് കപ്പലിലുണ്ടായിരുന്ന പാകിസ്ഥാൻ പൗരനെ ഇന്ത്യ തുറമുഖത്ത് ഇറങ്ങാൻ അനുവദിച്ചില്ല. ഈ ചരക്ക് കപ്പലിലെ ജീവനക്കാരിൽ ഇന്ത്യക്കാരും സിറിയക്കാരും ഉൾപ്പെടുന്നു.

ഇറാഖിലെ അൽ സുബൈറിൽ നിന്നാണ് കപ്പൽ എത്തിയത് . കപ്പലിൽ രണ്ട് സിറിയൻ ജീവനക്കാരും ഒരു പാകിസ്ഥാൻ ജീവനക്കാരും ഉണ്ടായിരുന്നു. 15 ഇന്ത്യൻ ജീവനക്കാരുണ്ടായിരുന്നു, എന്നാൽ സുരക്ഷാ കാരണങ്ങളാൽ കപ്പലിലെ പാകിസ്ഥാനി, സിറിയൻ ജീവനക്കാരെ ഇറങ്ങാൻ അനുവദിക്കാതെ കപ്പലിൽ തന്നെ നിർത്തി.

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനെതിരെ കർശന നടപടി സ്വീകരിച്ചു. പാകിസ്ഥാൻ പൗരന്മാർക്ക് വിസ നിരോധിച്ചു. ഇക്കാരണത്താലാണ് ചരക്ക് കപ്പലിലെ പാകിസ്ഥാൻ ജീവനക്കാരെ കാർവാർ തുറമുഖത്ത് ഇറങ്ങാൻ അനുവദിക്കാതിരുന്നത് .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by