India

വിയറ്റ്‌നാം മുതല്‍ സൗദി അറേബ്യ വരെ… 17 രാജ്യങ്ങള്‍ക്ക് ബ്രഹ്‌മോസ് വേണം

Published by

ന്യൂദല്‍ഹി: ഭാരതത്തിന്റെ വജ്രായുധം, ശത്രുക്കളുടെ പേടിസ്വപ്‌നം… കരുത്തുറ്റ ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് ലോകരാജ്യങ്ങള്‍. ബ്രഹ്മോസിനായി 17 രാജ്യങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്.

ഭാരതവും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ലോകത്തിലെ ഏറ്റവും വേഗതയേറിയതും കൃത്യതയുള്ളതുമായ ക്രൂയിസ് മിസൈലുകളില്‍ ഒന്നായാണ് അറിയപ്പെടുന്നത്.

ഓപ്പറേഷന്‍ സിന്ദൂറിനെത്തുടര്‍ന്ന് പാക് പ്രകോപനത്തില്‍ ഭാരതം തിരിച്ചടിച്ചതിന് പിന്നാലെയാണ് ബ്രഹ്മോസിന് പ്രിയമേറിയത്. എന്നാല്‍ തിരിച്ചടിക്കായി ബ്രഹ്മോസ് ഉപയോഗിച്ചെന്ന് സൈന്യം വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ ബ്രഹ്മോസിനായി 17 രാജ്യങ്ങളാണ് താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, തായ്ലന്‍ഡ്, സിംഗപ്പൂര്‍, ബ്രൂണെ, ബ്രസീല്‍, ചിലി, അര്‍ജന്റീന, വെനസ്വേല, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ബള്‍ഗേറിയ, യുഎഇ, സൗദി അറേബ്യ എന്നിവയ്‌ക്ക് പുറമെ ചില മിഡില്‍-ഈസ്റ്റ് രാജ്യങ്ങളും ഇതിലുള്‍പ്പെടും.

ബ്രഹ്മോസ് വാങ്ങാന്‍ ഭാരതവുമായി ഔദ്യോഗിക കരാറുള്ള ഏക രാജ്യം ഫിലിപ്പീന്‍സാണ്. ഫിലിപ്പീന്‍സിന് ഭാരതം 375 മില്യണ്‍ ഡോളര്‍ കരാറിന്റെ ഭാഗമായി 2024ല്‍, ആദ്യഘട്ടത്തില്‍ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ കൈമാറിയിരുന്നു. 2025ല്‍ രണ്ടാംഘട്ട കൈമാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 2022ലാണ് ഭാരതവും ഫിലിപ്പീന്‍സും തമ്മില്‍ കരാറിലേര്‍പ്പെട്ടത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by