തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ പ്രതി അഡ്വ. ബെയ്ലിന്‍ ദാസ് സുഹൃത്തുക്കളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു. വഞ്ചിയൂര്‍ പൊലീസ് സ്റ്റഷനില്‍ നിന്ന് വൈദ്യ പരിശോധനയ്‌ക്ക് കൊണ്ടുപോകവെയാണ് സംഭവം.
ബെയ്ലിന്‍ ദാസിനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ നിന്നാണ് ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേര്‍ന്ന് ഇയാളെ പിടികൂടിയത്.അഡ്വ. ബെയ്ലിന്‍ ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.
അതേസമയം, പ്രതിയെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് മര്‍ദനമേറ്റ ജൂനിയര്‍ അഭിഭാഷക ശ്യാമിലി പറഞ്ഞു.പൊലീസിനും സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും പിന്തുണച്ച എല്ലാവര്‍ക്കും അവര്‍ നന്ദി പറഞ്ഞു.അഡ്വ. ബെയ്ലിന്‍ ദാസ് ഇനി അഭിഭാഷക കുപ്പായം അണിയരുതെന്നാണ് ആഗ്രഹമെന്ന് അവര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക