കാസര്‍ഗോഡ്:ഫോണ്‍ വിളിക്കുന്നതിനിടെ ശല്യം ചെയ്തതിന് അമ്മ മകനെ ചായപ്പാത്രം ചൂടാക്കി പൊള്ളിച്ചു. പള്ളിക്കരയിലാണ് സംഭവം.
പത്ത് വയസുകാരനെ അമ്മ പൊള്ളിച്ചതില്‍ കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
കുട്ടിയെ പൊള്ളിച്ചതിനും കുട്ടിയുടെ അമ്മയെ കാണാതായതിനുമാണ് കേസെടുത്തത്. യുവതി കാമുകനൊപ്പം പോയെന്നാണ് അറിയുന്നത്.ഏപ്രില്‍ 28നാണ് കുട്ടിയെ മാതാവ് പൊള്ളിച്ചത്. ഇവര്‍ കാമുകനെ വീഡിയോ കോള്‍ ചെയ്യുന്നത് കുട്ടി ചോദ്യം ചെയ്തതിലെ ദേഷ്യത്തിലാണ് പാത്രം ചൂടാക്കി കുട്ടിയുടെ വയറില്‍ പൊള്ളിച്ചത്.
ഈ മാസം 3 മുതലാണ് യുവതിയെ കാണാതായത്. അമ്മ പോയതിനുശേഷം കുട്ടി തന്റെ അച്ഛന്റെ അമ്മയോട് പൊള്ളലേറ്റ വിവരം വെളിപ്പെടുത്തി. പൊള്ളിച്ച വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി. ചൈല്‍ഡ് ലൈനും കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: