കണ്ണൂര്‍ : മലപ്പട്ടത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച സ്തൂപം വീണ്ടും തകര്‍ത്തു. അടുവാപ്പുറത്ത് പുതുതായി സ്ഥാപിച്ച സ്തൂപമാണ് തകര്‍ത്തത്.
ഇതേ സ്തൂപം നേരത്തെ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തതിനെ തുടര്‍ന്നായിരുന്നു ഇന്നത്തെ പ്രതിഷേധം.യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി സനീഷിന്റെ വീട്ടുപറമ്പില്‍ സ്ഥാപിച്ചിരുന്ന ഗാന്ധി സ്തൂപം തകര്‍ത്ത സാഹചര്യത്തിലാണ് അക്രമങ്ങള്‍ നടന്നത്.
ഇതില്‍ പ്രതിഷേധിച്ചു നടന്ന പദയാത്രക്കിടെയിലും പൊതുസമ്മേളനത്തിലും സിപിഎം -യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നു.പരസ്പരം കുപ്പിയും കല്ലും വടിയും എറിഞ്ഞു.. ഇരു കൂട്ടരും ഏറ്റുമുട്ടലിന്റെ വക്കിലെത്തിയെങ്കിലും പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ മാറ്റി.
എന്നാല്‍, സമ്മേളനം അവസാനിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പോകാനൊരുങ്ങുന്നതിനിടെ വീണ്ടും സംഘര്‍ഷമുണ്ടായി. ഇതില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്കേറ്റു. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: