കണ്ണൂര്‍: മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് പദയാത്രക്കിടയിലും പൊതുസമ്മേളനത്തിലും വന്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് – സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.
കുപ്പിയും കല്ലും വടിയും ഇരുകൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും എറിഞ്ഞു. ഇരു കൂട്ടരും ഏറ്റുമുട്ടാനൊരുങ്ങുന്നതിനിടെ പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ മാറ്റി.
എന്നാല്‍, സമ്മേളനം അവസാനിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പോകാനൊരുങ്ങവെ വീണ്ടും സംഘര്‍ഷമുണ്ടായി.ഇതില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്കേറ്റു. പൊലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സ്ഥലത്തു സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: