Kerala

യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച അഡ്വ.ബെയ്ലിന്‍ ദാസിനെ വിലക്കി കേരള ബാര്‍ കൗണ്‍സില്‍

മര്‍ദ്ദനത്തില്‍ കവിളെല്ലിനും കണ്ണിനും ഗുരുതരപരിക്കുള്ള ശ്യാമിലി ബുധനാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി

Published by

തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച അഡ്വ.ബെയ്ലിന്‍ ദാസിന് കേരള ബാര്‍ കൗണ്‍സിലിന്റെ വിലക്ക്. അച്ചടക്ക നടപടി അവസാനിക്കും വരെയാണ് അഭിഭാഷക വൃത്തിയില്‍ നിന്ന് വിലക്ക്.

കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ സ്ഥിരമായി വിലക്കും. ബെയ്ലിന്‍ ദാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു

അതേസമയം അഭിഭാഷകയായ ശ്യാമിലിയെ ക്രൂരമായി ആക്രമിച്ച അഡ്വ ബെയ്ലിന്‍ ദാസ് ഇപ്പോഴും ഒളിവിലാണ്. മര്‍ദ്ദനത്തില്‍ കവിളെല്ലിനും കണ്ണിനും ഗുരുതരപരിക്കുള്ള ശ്യാമിലി ബുധനാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. അഡ്വ. ബെയ്ലിന്‍ ദാസിനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയാണെന്ന് ശ്യാമിലി ആരോപിച്ചിരുന്നു. അഭിഭാഷകന്റെ ഓഫീസില്‍ കയറി പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ആകില്ലെന്ന് പറഞ്ഞ് പൊലീസിനെ മടക്കിയെന്നാണ് ആരോപണം.

ഗര്‍ഭിണിയായിരിക്കെ വക്കീല്‍ ഓഫീസിനകത്ത് വെച്ച് നേരത്തെയും തന്നെ ബെയ്ലിന്‍ ദാസ് മര്‍ദ്ദിച്ചിരുന്നുവെന്നും അഡ്വ ശ്വാമിലി പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി ബാര്‍ കൗണ്‍സിലിനും ബാര്‍ സോസിയേഷനും ശാമിലി നേരിട്ട് പരാതി നല്‍കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by