Kerala

കിളിമാനൂരില്‍ മദ്യപാനത്തിനിടെ സുഹൃത്ത് യുവാവിന്റെ കഴുത്തറുത്തു

പുതിയകാവില്‍ വിഷ്ണുവിന്റെ വീട്ടില്‍ വച്ച് അസീറും മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കും ഒപ്പം മദ്യപിച്ചിരുന്നു

Published by

തിരുവനന്തപുരം : മദ്യപാനത്തിനിടെ സുഹൃത്ത് യുവാവിന്റെ കഴുത്തറുത്തു. കാനാറ സ്വദേശി അന്‍സീര്‍ (35) നാണ് കഴുത്തില്‍ ഗുരുതര പരിക്കേറ്റത്. കിളിമാനൂരില്‍ ആണ് സംഭവം.

സംഭവത്തില്‍ സുഹൃത്തായ കിളിമാനൂര്‍ പുതിയകാവ് സ്വദേശി വിഷ്ണുവിനെ (38) കിളിമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.ഉച്ചക്ക് 1.30 മണിയോടെയാണ് സംഭവം.

പുതിയകാവില്‍ വിഷ്ണുവിന്റെ വീട്ടില്‍ വച്ച് അസീറും മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കും ഒപ്പം മദ്യപിച്ചിരുന്നു. ഇതിനിടയില്‍ വയോധികയായ വിഷ്ണുവിന്റെ അമ്മയെ അന്‍സീര്‍ പിടിച്ചുതള്ളിയതാണ് പ്രശ്‌നത്തിന് കാരണം. തുടര്‍ന്നുളള വാക്കേറ്റത്തിനിടെ വിഷ്ണു കത്തിയെടുത്ത് അന്‍സീറിന്റെ കഴുത്തറുക്കുകയായിരുന്നു.

അന്‍സീറിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷ്ണു മുന്‍ കൊലപാതക കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by