മുംബൈ : പാകിസ്ഥാനെ പരിഹസിച്ച് ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദംപൂർ വ്യോമതാവളം സന്ദർശനത്തെക്കുറിച്ച് പ്രസ്താവന നടത്തി കൊണ്ടാണ് അവർ പാകിസ്ഥാനെ പരിഹസിച്ചത്.
“പാകിസ്ഥാൻ ആദംപൂർ വ്യോമതാവളം ആക്രമിച്ചുവെന്ന് അവരുടെ മാധ്യമങ്ങളിലൂടെയും, സൈനിക മേധാവിയിലൂടെയും, ഡിജിഎംഒയിലൂടെയും പ്രചരിപ്പിച്ച കിംവദന്തികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുകാട്ടി. ഇന്ത്യൻ സായുധ സേന ഓപ്പറേഷൻ സിന്ദൂരിലൂടെ അവരെ നശിപ്പിച്ചതിനാൽ, അസിം മുനീറിനും ഷഹബാസ് ഷെരീഫിനും അവരുടെ ഏതെങ്കിലും വ്യോമതാവളങ്ങളിൽ ഇറങ്ങാൻ കഴിയുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം,” – പ്രിയങ്ക പറഞ്ഞു.
അതേ സമയം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഇതിനുശേഷം മെയ് 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദംപൂർ വ്യോമതാവളത്തിലെത്തി അവിടെയുള്ള സൈനികരെ കണ്ടു. ഈ സമയത്ത് പുറത്തുവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളിൽ അദ്ദേഹത്തിന് പിന്നിൽ റഫേൽ യുദ്ധവിമാനവും എസ് 400 വ്യോമ പ്രതിരോധ സംവിധാനവും കാണാമായിരുന്നു. വാസ്തവത്തിൽ ഇത് പാകിസ്ഥാനുള്ള ഒരു പ്രതീകാത്മക സന്ദേശമായിരുന്നു.
നമ്മുടെ എസ് 400 ഉം റാഫേൽ വിമാനങ്ങളും പൂർണ്ണമായും സുരക്ഷിതമാണെന്ന് പറയുക എന്നതായിരുന്നു ഈ ചിത്രത്തിന് പിന്നിൽ. കൂടാതെ നമ്മുടെ ആദംപൂർ വ്യോമതാവളവും സുരക്ഷിതമാണ്. പക്ഷേ പാകിസ്ഥാന്റെ വ്യോമതാവളങ്ങൾ സുരക്ഷിതമല്ല. കാരണം ഇന്ത്യൻ സൈന്യം മിസൈൽ ആക്രമണങ്ങളിലൂടെ പാകിസ്ഥാന്റെ നിരവധി വ്യോമതാവളങ്ങൾ നശിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു പ്രിയങ്ക പാകിസ്ഥാനെതിരെ പരിഹാസം ചൊരിഞ്ഞത്.
ഇതിനു പുറമെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെക്കുറിച്ചും പ്രിയങ്ക വാചാലയായി.
“ഇന്ത്യയെയും പാകിസ്ഥാനെയും താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം നമ്മുടെ രാജ്യത്തിനെതിരെ സംസാരിച്ചു. ഒരു വശത്ത് നമുക്ക് ബുദ്ധിമാനായ ഒരു ഇന്ത്യയുണ്ട്, മറുവശത്ത് പാകിസ്ഥാൻ സൈന്യം ഏറ്റെടുത്ത അസംബന്ധ നേതാക്കളുള്ള ഒരു അസംബന്ധ രാജ്യമുണ്ട്. ഇത്തരം പ്രസ്താവനകൾ തുടർച്ചയായി നടത്തുന്നതിലൂടെ തനിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പ്രതീക്ഷിക്കുന്നു.” പ്രിയങ്ക പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: