വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കുള്ള ശങ്കര ഭവന പദ്ധതിയില്‍ ആദ്യത്തെ വീടിന്റെ താക്കോല്‍ യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി കൈമാറുന്നു
വയനാട്: വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള ആദ്യത്തെ വീട് യോഗക്ഷേമസഭയുടെ വക. വയനാട്ടിലെ ചീക്കല്ലൂര്‍ പൊങ്ങിനി ഭദ്രകാളി ക്ഷേത്രം ഹാളില്‍ നടന്ന താക്കോല്‍ദാനച്ചടങ്ങ് മന്ത്രി വി.എന്‍. വാസവന്‍ ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്തു.
യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി താക്കോല്‍ദാന കര്‍മ്മം നിര്‍വഹിച്ചു. മേപ്പാടി മുണ്ടക്കൈ എസ്ആര്‍ എസ്‌റ്റേറ്റില്‍ സന്തോഷിനാണ് ആദ്യ ഭവനം കൈമാറിയത്. 23 ലക്ഷം രൂപ ചെലവില്‍ 750 ചതുരശ്ര അടിയില്‍ എല്ലാ സൗകര്യങ്ങളുമുള്ള വീടാണ് നിര്‍മിച്ചത്.
സഭ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ശിവദാസ്, സെക്രട്ടറി കൊടുപ്പുന്ന കൃഷ്ണന്‍ പോറ്റി, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രജിത, രവി പന്തല്‍, എ.വി. സുജേഷ് കുമാര്‍, കെ.ഡി. ദാമോദരന്‍, കല്പമംഗലം നാരായണന്‍ നമ്പൂതിരി, മല്ലിക നമ്പൂതിരി, കെ.എന്‍. ശ്രീജിത്, പീനിക്കാട് ഈശ്വരന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക