India

ഓപ്പറേഷന്‍ സിന്ദൂര്‍:പ്രതിരോധ ഓഹരികള്‍ കുതിപ്പ് തുടരുന്നു; ആകാശ് മിസൈല്‍ നിര്‍മ്മാതാക്കളായ ഭാരത് ഡൈനാമിക്സിന് 11 ശതമാനം കുതിപ്പ്

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇന്ത്യ പാക് യുദ്ധത്തിന്‍റെ തരംഗം ഇന്ത്യയുടെ ഓഹരിവിപണിയില്‍ പ്രതിഫലിക്കുന്നു. ഭാരത് ഡൈനാമിക്സ്, എച്ച്എഎല്‍, ഭാരത് ഇലക്ട്രോണിക്സ് തുടങ്ങി നിരവധി ഓഹരികളുടെ വില ഉയരുകയാണ്.

Published by

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇന്ത്യ പാക് യുദ്ധത്തിന്റെ തരംഗം ഇന്ത്യയുടെ ഓഹരിവിപണിയില്‍ പ്രതിഫലിക്കുന്നു. ഭാരത് ഡൈനാമിക്സ്, എച്ച്എഎല്‍, ഭാരത് ഇലക്ട്രോണിക്സ് തുടങ്ങി നിരവധി ഓഹരികളുടെ വില ഉയരുകയാണ്.

ആകാശ് മിസൈല്‍ സംവിധാനത്തിന്റെ പിന്നിലുള്ള ഭാരത് ഡൈനാമിക്സിന്റെ ഓഹരിവില 11 ശതമാനം കുതിച്ചു. അണ്ടര്‍വാട്ടര്‍ ആയുധങ്ങളായ ടോര്‍പിഡോകള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന ഭാരത് ഡൈനാമിക്സ് സര്‍ക്കാര്‍ സ്ഥാപനമാണ്. അതുപോലെ ഇന്ത്യയുടെ സുഖോയ്, തേജസ് ഉള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്ന എച്ച് എഎല്‍ കമ്പനിയുടെ 3.8 ശതമാനം കുതിച്ചു. അതുപോലെ ബ്രഹ്മോസ് മിസൈല്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങളുടെ ഉല്‍പാദകരും ഗവേഷകരുമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഓഹരി അഞ്ച് ശതമാനത്തോളം ഉയര്‍ന്നു.

എക്സിക് കേഡ് ടെക്നോളജീസ്, ഡാറ്റ പാറ്റേണ്‍സ് എന്നി കമ്പനികളുടെ ഓഹരിവിലയും ഉയര്‍ന്നു. പരസ് ഡിഫന്‍സ്, മിശ്രധാതു, ഡിസിഎക്സ് സിസ്റ്റംസ് എന്നിവയുടെ ഓഹരിവിലകളും ഉയര്‍ന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക