ന്യൂദൽഹി : പാകിസ്ഥാനുമായുള്ള പ്രശ്നങ്ങൾ ഇരു രാജ്യങ്ങളും ഒരുമിച്ച് പരിഹരിക്കുമെന്നും മൂന്നാം കക്ഷി ഇടപെടേണ്ട ആവശ്യമില്ലെന്നും ഇന്ത്യ. ഇന്ത്യയുടെ നയത്തിൽ ഒരു മാറ്റവും വന്നിട്ടില്ല. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്‌നവും ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നത് ഞങ്ങളുടെ ദീർഘകാല നിലപാടാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഈ നയത്തിൽ ഒരു മാറ്റവും വന്നിട്ടില്ല. പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ പ്രദേശം ഒഴിപ്പിക്കുന്നതു സംബന്ധിച്ച കേസ് മാത്രമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ ട്രംപിനെയും വ്യാപാരത്തെയും കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. അമേരിക്കയുമായുള്ള ഒരു ചർച്ചയിലും വ്യാപാര വിഷയം ഉന്നയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
“മെയ് 7 ന് ഓപ്പറേഷൻ സിന്ദൂരിന്റെ തുടക്കം മുതൽ മെയ് 10 ന് വെടിവയ്‌പ്പ് നിർത്തലാക്കാനുള്ള കരാറും സൈനിക നടപടിയും വരെ, ഇന്ത്യൻ, യുഎസ് നേതാക്കൾ തമ്മിൽ ഉയർന്നുവരുന്ന സൈനിക സാഹചര്യത്തെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. ഈ ചർച്ചകളിലൊന്നും വ്യാപാര വിഷയം ഉയർന്നുവന്നില്ല” – രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തിന് പാകിസ്ഥാൻ നൽകിയ പ്രസ്താവന ഞങ്ങൾ കണ്ടുവെന്ന് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഭീകരതയെ വൻതോതിൽ പ്രോത്സാഹിപ്പിച്ച ഒരു രാജ്യം അതിന്റെ അനന്തരഫലങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമോ എന്ന് ഇനി പരിശോധിക്കേണ്ടതുണ്ട്. ഭീകരരെ തടയാൻ വേണ്ടി ഇന്ത്യ നശിപ്പിച്ച അവരുടെ താവളങ്ങൾ ഇന്ത്യക്കാരുടെ മാത്രമല്ല ലോകമെമ്പാടുമുള്ള നിരവധി നിരപരാധികളുടെയും മരണത്തിന് കാരണമായത് ആണ്. ഇപ്പോൾ ഒരു പുതിയ സാധാരണാവസ്ഥയുണ്ട്. പാകിസ്ഥാൻ എത്രയും വേഗം ഇത് മനസ്സിലാക്കുന്നുവോ അത്രയും നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച നടന്ന ഓപ്പറേഷൻ സിന്ദൂരിന്റെ ഫലമായി ബഹാവൽപൂർ, മുരിദ്കെ, മുസാഫറാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ ഭീകര കേന്ദ്രങ്ങൾ നമ്മുടെ സൈന്യം നശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. കൂടാതെ തീവ്രവാദത്തിന്റെ ശേഷി ഗണ്യമായി കുറയ്‌ക്കുകയും പ്രധാന വ്യോമതാവളങ്ങൾ നിർജ്ജീവമാക്കുകയും ചെയ്തു.
കൂടാതെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന തീവ്രവാദ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വയ്‌ക്കുമെന്ന ഞങ്ങളുടെ നിലപാട് തുടക്കം മുതൽ വ്യക്തവും അസന്ദിഗ്ധവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: