കോട്ടയം : സോഷ്യൽ മീഡിയയിലൂടെ ഭാരതത്തെയും സൈന്യത്തെയും അപകീർത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്ത കുട്ടിക്കൽ സ്വദേശി സി.എച്ച് ഇബ്രഹാമിനെ എത്രയും വേഗം നാടുകടത്തണമെന്ന് ബി.ജെ.പി നേതാവ് എൻ. ഹരി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിനെയും സേനകളെയും നിന്ദ്യമായി അവഹേളിച്ച ഇബ്രഹാമിനെതിരെ ദേശവിരുദ്ധ പ്രവർത്തനത്തിലേർപ്പെട്ടതിനുള്ള കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് എൻ. ഹരി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കത്ത് നൽകി.
പാകിസ്ഥാനിലെ നിരപരാധികളെ കൊന്നൊടുക്കുന്നതിനായി കേന്ദ്ര സർക്കാരും ബി.ജെ.പിയും ചേർന്ന് നടത്തുന്ന നാടകത്തിന്റെ തുടക്കമാണെന്നും ഇബ്രാഹിം ആരോപിക്കുന്നുണ്ട്. ഇത്തരത്തിലുള്ള കടുത്ത ദേശ വിരുദ്ധ പ്രസ്താവന നടത്താൻ ഇബ്രഹാമിന് കഴിഞ്ഞത് തികച്ചും യാദ്യച്ഛികമാണെന്ന് കരുതാനാവില്ല. അതിന് പിന്നിൽ ഭാരതത്തെ തകർക്കാൻ ലക്ഷ്യമിടുന്ന ഭീകര ശക്തികളുടെ സഹായം സംശയിക്കുന്നു. അതിനാൽ ഇക്കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി സമഗ്രാന്വേഷണം നടത്തണം. ഇബ്രഹാമിന്റെ പ്രൊഫൈൽ പരിശോധിച്ചാൽ ഭരണകക്ഷിയായ സിപിഎമ്മിനോടുള്ള ആഭിമുഖ്യം പ്രകടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: