ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഒരു മതസ്വഭാവം ഉള്ളടങ്ങിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ഉദിത് രാജ്. ഭാരതത്തിന്റെ ദൗത്യമാകുമ്പോള്‍ അത് ഉണ്ടാവുക സ്വാഭാവികമാണെന്ന് സോഷ്യല്‍ മീഡിയയില്‍ മറുപടി.
പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഉള്ള ജെയ്ഷ് എ മുഹമ്മദ്, ലഷ്കര്‍ ഇ ത്വയിബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ മൂന്ന് തീവ്രവാദസംഘടനകളുടെ ഒമ്പത് പരിശീലനകേന്ദ്രങ്ങളിലാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ആക്രമണപദ്ധതിയിലൂടെ ബോംബുകള്‍ വര്‍ഷിച്ചത്. പഹല്‍ഗാം ആക്രമണത്തിന് പകരം ചോദിച്ചുകൊണ്ടായിരുന്നു ഈ പ്രത്യാക്രമണം. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിന് മതസ്വഭാവം ഉണ്ടെന്നും മറ്റെന്തെങ്കിലും പേര് തെരഞ്ഞെടുക്കാമായിരുന്നു എന്നുമായിരുന്നു ഉദിത് രാജിന്റെ പ്രതികരണം.
ഹിന്ദുസ്ത്രീകള്‍ വിവാഹിതരായിക്കഴിഞ്ഞാല്‍ നെറ്റിയില്‍ സിന്ദൂരം തൊടുന്ന പതിവുണ്ട്. പഹല്‍ഗാം ആക്രമണത്തില്‍ തീവ്രവാദികള്‍ ഏതാനും സൈനികരെയും സാധാരണ ടൂറിസ്റ്റുകളായ ഇന്ത്യക്കാരെയും മതം ചോദിച്ച് ഹിന്ദു എന്നുറപ്പുവരുത്തിയതിന് ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നു. 26 പേരെയാണ് കൊന്നത്. ഈ ആക്രമണത്തില്‍ നിരവധി ഹിന്ദു സ്ത്രീകള്‍ വിധവകളായി. വിധവകളായാല്‍ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്താന്‍ പാടില്ല. ഈ പശ്ചാത്തലത്തിലാണ് ഹിന്ദുസ്ത്രീകളുടെ സിന്ദൂരം മായ്ച്ച തീവ്രവാദികളോട് പകരം ചോദിക്കുക എന്ന അര്‍ത്ഥത്തിലാണ് മോദി സര്‍ക്കാര്‍ ഈ ദൗത്യത്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: