ന്യൂദല്‍ഹി: ഇന്ത്യയെ തുരങ്കം വെയ്‌ക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യ മാധ്യമങ്ങളായ സിഎന്‍എന്‍, ബിബിസി, ന്യൂയോര്‍ക്ക് ടൈംസ്, ഗാര്‍ഡിയന്‍ എന്നിവയുടെ ചുവടുപിടിച്ച് ഇന്ത്യാ പാക് യുദ്ധസമയത്ത് ഇന്ത്യയെ താഴ്‌ത്തിക്കെട്ടാന്‍ ശ്രമിച്ച മാത്യു സാമുവല്‍ ചവറ്റുകൊട്ടയിലേക്ക്. പാകിസ്ഥാന്‍ ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ തകര്‍ത്തു എന്ന് നുണ പറയുമ്പോള്‍ അഞ്ചല്ല, ഏഴ് വിമാനങ്ങള്‍ തകര്‍ത്തു എന്ന വലിയ നുണ പറയാന്‍ ശ്രമിക്കുകയായിരുന്നു മാത്യു സാമൂവല്‍.
ഇതിന് കാരണമായി അദ്ദേഹം പറഞ്ഞത് അത് പാശ്ചാത്യമാധ്യമങ്ങളില്‍ പറഞ്ഞിട്ടുണ്ട് എന്നാണ്. പക്ഷെ ജനം നേരിട്ട് ഇന്ത്യാ-പാക് യുദ്ധം കണ്ടു. എന്താണ് സത്യമെന്നും ആരാണ് യുദ്ധത്തില്‍ മേല്‍ക്കൈ നേടിയതെന്നും എങ്ങിനെയാണ് വെടിനിര്‍ത്തല്‍ ഉണ്ടായതെന്നും ജനം മനസ്സിലാക്കിക്കഴിഞ്ഞു. നേരിട്ടു കണ്ട ആ സത്യങ്ങള്‍ ഇനി മറയ്‌ക്കാന്‍ സിഎന്‍എന്‍, ബിബിസി, ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നീ വിദേശമാധ്യമങ്ങള്‍ക്ക് പോലും സാധിക്കില്ല. കാരണം ഇന്ത്യന്‍ സേനാമേധാവികള്‍ തെളിവുകള്‍ വെച്ചാണ് സംസാരിച്ചത്. പാകിസ്ഥാന്‍റേത് നുണകളാണെന്ന് ലോകം തിരിച്ചറിഞ്ഞു. യുഎഇ പാകിസ്ഥാന്‍ ലീഗ് ക്രിക്കറ്റിനെ തള്ളിയതും അഫ്കാനിസ്ഥാനില്‍ ഇന്ത്യയുടെ മിസൈല്‍ വീണിട്ടില്ലെന്ന പ്രസ്താവനയുമായി അഫ്ഗാനിസ്ഥാന്‍ തന്നെ മുന്നോട്ട് വന്നതും പാകിസ്ഥാന്റെ നുണ പൊളിഞ്ഞതിന് ചില ഉദാഹരണങ്ങള്‍ മാത്രം.
തനിക്ക് എയര്‍മാര്‍ഷലിനെ അറിയാമെന്നും അയാളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ കാര്യങ്ങള്‍ പറയുന്നതെന്നും യുദ്ധകാര്യങ്ങള്‍ പറയുമ്പോള്‍ മാത്യു സാമുവല്‍ അവകാശപ്പെട്ടിരുന്നു. ഇത് പച്ചക്കള്ളമാണെന്ന് മേജര്‍ രവി സ്ഥിരീകരിച്ചിരുന്നു. ജമ്മു കശ്മീര്‍ ജനറല്‍ സുജീന്ദ്രനെ ഒരു യുദ്ധസമയത്ത് ആര്‍ക്കും ബന്ധപ്പെടാന്‍ കഴിയില്ലെന്നും ആ വ്യക്തിയെ ബന്ധപ്പെട്ട് സ്ഥിരീകരിച്ച വസ്തുതകളാണ് താന്‍ പറയുന്നതെന്ന മാത്യു സാമുവലിന്റെ അവകാശവാദം ഒരിയ്‌ക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മേജര്‍ രവി പറഞ്ഞിരുന്നു. എന്തായാലും വിശ്വാസ്യത തകര്‍ന്ന മാത്യുസാമുവല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മോദി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും പാകിസ്ഥാന്‍ സേന ഇന്ത്യയേക്കാള്‍ കരുത്തരാണെന്നും തെളിയിക്കാന്‍ ശ്രമിച്ചത് പാടെ പൊളിഞ്ഞു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: