മലപ്പുറം: സംസ്ഥാനാന്തര ലഹരി കടത്തിലെ പ്രധാനി അറബി അസീസിന്റെയും ഭാര്യയുടേയും സ്വത്തുകള്‍ കണ്ടുകെട്ടുന്നു. സ്മഗ്‌ളേഴ്‌സ ആന്റ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് (ഫോര്‍ഫീച്ച്വര്‍ ഒഫ് പ്രോപ്പര്‍ട്ടി) (SAFEMA) അതോറിറ്റിയുടെ ഉത്തരവുപ്രകാരമാണ് നടപടി. അസീസ് ലഹരി വില്‍പ്പനയിലൂടെ നേടിയെടുത്ത പണം കൊണ്ടു സമാഹരിച്ച സ്വത്തുകളാണ് കണ്ടു കെട്ടുന്നത്. അസീസിന്റെ ഭാര്യയുടെ പേരില്‍ അരിക്കോട് പുതുതായി നിര്‍മ്മിച്ച 75 ലക്ഷം രൂപ വിലവരുന്ന വീടും 15 ലക്ഷത്തോളം വിലമതിക്കുന്ന സ്ഥലവും ഇതില്‍ ഉള്‍പ്പെടും. ഭാര്യയുടെയും മകളുടെയും പേരില്‍ കാനറ ബാങ്കിലുള്ള ലക്ഷക്കണക്കിന് രൂപയുടെ അക്കൗണ്ടുകളും ഇതിന്‌റെ ഭാഗമായി മരവിപ്പിച്ചിട്ടുണ്ട് എന്‍ഡിപിഎസ് നിയമപ്രകാരം അസിസിനെ കരുതല്‍ തടവില്‍ വയ്‌ക്കും.
മാര്‍ച്ച് 27നാണ് 196 ഗ്രാം എംഡിഎംഎയുമായി പൂവത്തിക്കല്‍ സ്വദേശി അബ്ദുല്‍ അസീസ് എന്ന അറബി അസീസും (43) ഉഗാണ്ടന്‍ സ്വദേശിനി നാഗുബുറെ ടിയോപിസ്റ്റ (30) എന്ന യുവതിയും അടക്കം അഞ്ചു പേരെ ബംഗളൂരുവില്‍ നിന്ന് ഡാന്‍സാഫ് സംഘം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക