Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

40 പാക് സൈനികരെ വധിച്ചു; 100ല്‍പരം പാക് ഭീകരരെ വധിച്ചു; ഓപ്പറേഷൻ സിന്ദൂറിൽ 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു: സേന മേധാവികള്‍

പാകിസ്ഥാനെതിരെ മൂന്ന് സേനകളും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ 40 പാക് സൈനികരെ വധിച്ചുവെന്നും ഓപ്പറേഷന്‍ സിന്ദൂറില്‍ 100ല്‍ പരം ഭീകരരേയും വധിച്ചുവെന്ന് സംയുക്ത സേനാമേധാവികള്‍. കര, നാവിക, വ്യോമസേന മേധാവികള്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2025, 07:55 pm IST
in India, World

ദില്ലി: പാകിസ്ഥാനെതിരെ മൂന്ന് സേനകളും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ 40 പാക് സൈനികരെ വധിച്ചുവെന്നും ഓപ്പറേഷന്‍ സിന്ദൂറില്‍ 100ല്‍ പരം ഭീകരരേയും വധിച്ചുവെന്ന് സേനാമേധാവികളും ഡിജിഎംഒയും ചേര്‍ന്നുള്ള വാര്‍ത്താസമ്മേളനം വ്യക്തമാക്കി. . കര, നാവിക, വ്യോമസേന മേധാവികള്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ വിശദീകരണം.

ഇന്ത്യ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും രാജ്യം നൽകിയ തിരിച്ചടികളെക്കുറിച്ചുമുള്ള ദൃശ്യം കാണിച്ചു കൊണ്ടായിരുന്നു വാർത്താസമ്മേളനം. ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് തീവ്രവാദികളെ മാത്രമാണെന്ന് പ്രതിരോധ സേന പറഞ്ഞു. 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു. മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചോദിക്കാന്‍ അനുവദിച്ചുകൊണ്ടുള്ളതായിരുന്നു ഈ വാര്‍ത്താസമ്മേളനം.

പുൽവാമ ഭീകരാക്രമണം, കാണ്ഡഹാർ വിമാനറാഞ്ചല്‍ ഭീകരരെ വധിച്ചു

100ലധികം ഭീകരരെ വധിച്ചു. പുൽവാമ ഭീകരാക്രമണത്തിലും, കാണ്ഡഹാർ വിമാനറാഞ്ചലിലും ഭാഗമായ കൊടും തീവ്രവാദികളെ ഇല്ലാതാക്കാനായി. ഇക്കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് പ്രതിരോധ സേന വാർ‌ത്താസമ്മേളനത്തിൽ പറഞ്ഞു.

സേനകളെയും നിരപരാധികളായ വിനോദസഞ്ചാരികളെയും ആക്രമിച്ചപ്പോഴാണ് തിരിച്ചടി നൽകേണ്ടതുണ്ട് എന്ന തീരുമാനത്തിലേക്ക് സൈന്യം എത്തിയത്. സൈന്യത്തിന്‍റേത് തീവ്രവാദികളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണമായിരുന്നു. കണിശതയോടെ ഭീകരകേന്ദ്രങ്ങളിലേക്ക് അതിർത്തി കടന്ന് ആക്രമിക്കാൻ തീരുമാനിച്ചു. അതിനായി അതിർത്തിക്കപ്പുറത്തെ ഭീകരകേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കി പരിശോധിച്ചു. അതിൽ ചില ഭീകരകേന്ദ്രങ്ങൾ തിരിച്ചടിയുണ്ടാകും എന്ന് ഉറപ്പായതോടെ ആളൊഴിഞ്ഞു പോയതായി കണ്ടെത്തി. 9 ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ഉന്നമിട്ട് ആക്രമിച്ചത്, പാക് അധീന കശ്മീരിലെയും പാകിസ്ഥാൻ പഞ്ചാബിലെയും ഭീകരകേന്ദ്രങ്ങളാണ് ആക്രമിച്ചത്. ഭാഗല്പൂരിലെയും മുരിദ്കെയിലെയും കൊടും ഭീകരരുടെ താവളങ്ങളടക്കം തകർക്കാനായി. അജ്മൽ കസബിനെയും ഡേവിഡ് ഹെഡ്‍ലിയെയും പരിശീലിപ്പിച്ച മുരിദ്‍കെയിലെ ലഷ്കർ ക്യാമ്പ് ആക്രമണം നടത്താൻ ഉന്നമിട്ടതിൽ പ്രധാനപ്പെട്ടതായിരുന്നുവെന്നും പ്രതിരോധ സേന വ്യക്തമാക്കി.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം തിരിച്ചടിക്കരുതെന്ന് പാകിസ്ഥാനോട് പറഞ്ഞിരുന്നു, കേട്ടില്ല

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞ ഉടൻ തന്നെ തിരിച്ചടി നൽകരുതെന്ന് പാക് ഡിജിഎംഒയ്‌ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പ്രത്യാക്രമണം ഉണ്ടാകും എന്ന് തന്നെയായിരുന്നു പാക് നിലപാട്. അതിനാൽത്തന്നെ സൈന്യം സജ്ജമായിരുന്നു.

മെയ് 8, ഇന്ത്യയിലെ പ്രധാന വ്യോമതവളങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം ഉണ്ടായി. വ്യോമപ്രതിരോധ സംവിധാനം വഴി എല്ലാം തകർത്തു. 8, 9 അർദ്ധരാത്രികളിൽ പാക് ഡ്രോണുകളും മറ്റ് ചില വിമാനങ്ങളും വ്യോമാതിർത്തി ലംഘിച്ചെത്തി. ഉന്നമിട്ടത് പ്രധാനമായും ഇന്ത്യൻ സൈനികത്താവളങ്ങളെയായിരുന്നു. ശ്രീനഗറിൽ നിന്ന് നല്യ വരെ അതേ ദിവസം വലിയ രീതിയിൽ തുടർച്ചയായി വ്യോമാക്രമണം ഉണ്ടായി. പാക്കിസ്ഥാന്റെ 35-40 സൈനികർവരെ മെയ് 7 മുതൽ 10 വരെ കൊല്ലപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാൻ ഡ്രോൺ അടക്കം ഉപയോഗിച്ച് നിരവധി വ്യോമ താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമിച്ചു. ജമ്മു, ഉദ്ദംപൂർ, പത്താന്കോട്ട്, അമൃത്സർ, ഭട്ടിന്ഡ, നാല്, ദല്ഹൗസി, തോയ്സ്, ജയ്സാല്മീർ, ഫലോദി, ഉത്തർലായ്, നല്യ എന്നിവ ലക്ഷ്യമിട്ടു. എല്ലാ ഡ്രോണുകളും എഡി സിസ്റ്റം തകർത്തു. നിയന്ത്രണ രേഖയിലെയും അന്താരാഷ്‌ട്ര അതിർത്തിയിലെയും വെടിവെപ് ഉണ്ടായി.

ഇതിന് ഉചിതമായ മറുപടി കൊടുക്കേണ്ട സമയം ആണെന്ന് കരുതി. ‌അതുകൊണ്ടാണ് അവർക്ക് വേദനിക്കുന്ന സ്ഥലത്ത് തന്നെ അടിച്ചത്. പടിഞ്ഞാറൻ മേഖലയിലെ പ്രധാന വ്യോമ കേന്ദ്രങ്ങൾ എല്ലാം ആക്രമിച്ചു. അതിനാൽത്തന്നെ തിരികെ സൈനികത്താവളങ്ങൾ ഉന്നമിട്ട് തന്നെ ഇന്ത്യ ആക്രമിച്ചു.

ഇന്ത്യ ആക്രമിക്കുമ്പോള്‍ അന്താരാഷ്‌ട്ര യാത്രാവിമാനങ്ങള്‍ പറത്തി ഇന്ത്യയെ കുടുക്കാന്‍ നോക്കി
അന്താരാഷ്‌ട്ര വിമാനങ്ങൾ ഉൾപ്പടെ യാത്രാവിമാനങ്ങൾ അവർ പറക്കാൻ അനുവദിച്ചു. ഇന്ത്യ തിരിച്ചടിക്കാതിരിക്കാതിരിക്കാൻ ആയിരുന്നു യാത്രാ വിമാനങ്ങളെ മറയാക്കി ഈ നീക്കം. റഹിമ്യാർ ഖാൻ എയർഫീൽഡ് തകർത്തു. ചുനിയൻ വ്യോമ പ്രതിരോധ കേന്ദ്രം സർ​ഗോദ എയർ ഫീൽഡ്, പരിശീലനം അടക്കം നടക്കുന്ന പ്രധാനപ്പെട്ട വ്യോമ കേന്ദ്രമാണ്. റഹീംയാർ ഖാൻ വിമാനത്താവളം.

നിവൃത്തിയില്ലാതെ വന്നപ്പോള്‍ പാകിസ്ഥാന്റെ എയർ ബേസുകൾ, കമാൻഡ് സെന്‍ററുകൾ, സൈനിക താവളങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവ ആക്രമിച്ചു

പാകിസ്ഥാൻ ഉന്നമിട്ട 11 ഇന്ത്യൻ വ്യോമത്താവളങ്ങൾ – ജമ്മു, ഉദ്ധംപൂർ, പഠാൻകോട്ട്, അമൃത്സർ, ഭട്ടിൻഡ, ദൽഹൗസി, തോയ്‍സ്, ജയ്‍സാൽമീർ, ഉത്തർലായ്, ഫലോദി, നല്യ’എന്നിവയാണ്. ഇതിന് മറുപടിയായാണ് പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളും, വ്യോമ താവളങ്ങളും, വ്യോമ പ്രതിരോധ സംവിധാനങ്ങളും അടക്കം ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ഇതോടെയാണ് കണിശതയോടെ നമ്മുടെ പടിഞ്ഞാറൻ അതിർത്തിയോട് ചേർന്നുള്ള അവരുടെ വ്യോമത്താവളങ്ങൾ ഉന്നമിട്ട് ആക്രമിക്കാൻ തീരുമാനിച്ചത്. തുടങ്ങിയത് പാകിസ്ഥാൻ സൈന്യത്തെ ലക്ഷ്യം വച്ചായിരുന്നില്ല, ഭീകരരെ മാത്രമായിരുന്നു ലക്ഷ്യം. പക്ഷെ തുടരെ തുടരെ രാത്രികൾ ആക്രമണം ഉണ്ടായി. ‌തിരിച്ചടിക്കുക അല്ലാതെ വേറെ വഴി ഇല്ലായിരുന്നു. എയർ ബേസുകൾ, കമാൻഡ് സെന്‍ററുകൾ, സൈനിക താവളങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവ ഉന്നമിട്ട് തന്നെ ആക്രമിച്ചു

Tags: pakistanceasefireIndiaPakWarIndiapakistanwarOperationsindoorTerroristpakarmy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

India

ഇനിയിപ്പോൾ ഞങ്ങൾ ഇടപെടാം : ഇറാനെതിരായ യുദ്ധത്തിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ

World

ഇന്ധനം ലാഭിക്കാൻ ദേശീയ ദിന പരേഡ് റദ്ദാക്കി പാകിസ്ഥാൻ ; പെട്രോൾ പമ്പുകളിൽ നീണ്ട നിര , ഇത്രയും ഗതികെട്ട അവസ്ഥയിനിയുണ്ടാകരുതെന്ന് ജനം

World

റമദാൻ മാസത്തിൽ മനുഷ്യരെ കൊന്നുതള്ളുന്ന പാകിസ്ഥാനെ വെറുതെ വിടരുത് ; 400 പേർ മരിച്ച പാക് വ്യോമാക്രമണത്തെ അപലപിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ

World

കാബൂളിലെ ആശുപത്രിയിൽ പാകിസ്താന്റെ വ്യോമാക്രമണം; 400 പേർ കൊല്ലപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.