ന്യൂദൽഹി ; ഓപ്പറേഷൻ സിന്ദൂറിലൂടേ ഇന്ത്യയുടെ അഭിമാനം ഉയർത്തിയ ഇന്ത്യൻ സൈനികർക്കായി വാരണാസിയിൽ സ്ത്രീകളുടെ പ്രത്യേക പ്രാർത്ഥന. ജ്രംഗ്ബലിക്ക് ഇവർ സിന്ദൂരം അർപ്പിക്കുകയും, ഈ സിന്ദൂരം പരസ്പരം പ്രസാദമായി നൽകുകയും, ഇന്ത്യൻ സൈന്യത്തിനും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
ഇന്ത്യൻ സൈനികരുടെ സഹോദരിമാരാൺ ഞങ്ങൾ . ഞങ്ങളുടെ സഹോദരങ്ങൾ ഹിമാലയം പോലെ ഞങ്ങൾക്ക് കാവലാണ് – അവർ പറയുന്നു. വാരണാസിയിലെ പുരാതന ഹനുമാൻ ക്ഷേത്രത്തിൽ സ്ത്രീകൾ ഒരുമിച്ച് ഹനുമാനും ദുർഗ്ഗാ ദേവിക്കും സിന്ദൂരം സമർപ്പിച്ചവരുടെ കൂട്ടത്തിൽ മുസ്ലീം സ്ത്രീകളും ഉണ്ടായിരുന്നു.പാകിസ്ഥാനെതിരെ നടപടി സ്വീകരിക്കുന്നതിനൊപ്പം, നമ്മുടെ സൈനികർ സുരക്ഷിതരായിരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും അവർ പറഞ്ഞു.
വാരണാസിയിലെ ബിഎൽഡബ്ല്യു റെയിൽവേ സ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന പുരാതന ഹനുമാൻ ക്ഷേത്രത്തിലും നിരവധി സ്ത്രീകൾ എത്തി. ക്ഷേത്രപരിസരത്ത് ഭാരത് മാതാ കീ ജയ്, ഹിന്ദുസ്ഥാൻ സിന്ദാബാദ്, പാകിസ്ഥാൻ മുർദാബാദ് എന്നീ മുദ്രാവാക്യങ്ങളും അവർ ഉയർത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: