വത്തിക്കാന്‍ : ഇന്ത്യ -പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ . ഇന്ത്യ – പാക് വെടിനിര്‍ത്തല്‍ തീരുമാനത്തില്‍ സന്തോഷം. ലോകമെങ്ങുമുളള സംഘര്‍ഷ മേഖലകളില്‍ സമാധാനം പുലരട്ടെ എന്ന് അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച കുര്‍ബാനയ്‌ക്ക് ശേഷം അഭിസംബോധന പ്രസംഗത്തിലാണ് മാര്‍പാപ്പ സന്തോഷം അറിയിച്ചത്. ലോകത്തോടുളള ആദ്യ അഭിസംബോധനയിലാണ് മാര്‍പാപ്പ ഇങ്ങനെ പറഞ്ഞത്. ലിയോ പതിനാലാമന്‍ പാപ്പയുടെ കാര്‍മ്മികത്വത്തിലാണ് ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശുദ്ധ കുര്‍ബാന നടന്നത്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്ലറയിലെത്തി ലിയോ പതിനാലാമന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. മുന്‍ഗാമിയുടെ പാതയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രെയ്‌നിലും വെടിനിര്‍ത്തണം. ഗാസയിലെ ബന്ദികളെ വിട്ടയക്കണം. സമാധാനത്തിന്റെ സന്ദേശം ലോകമെമ്പാടും പരക്കട്ടെയെന്നും മാര്‍പാപ്പ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: