ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി കേരള ഹൗസിലെത്തിയതായി അധികൃതര്‍ അറിയിച്ചു. ജമ്മു, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര-സംസ്ഥാന യൂണിവേഴ്സിറ്റികളില്‍ നിന്നായി എഴുപത്തഞ്ചോളം വിദ്യാര്‍ത്ഥികളാണ് കേരള ഹൗസിലെത്തിയത്. ഇവരെ നാട്ടിലേക്ക് തിരിച്ചയ്‌ക്കാന്‍ നടപടിയെടുത്തു. അഡീഷണല്‍ റെസിഡന്റ് കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണയുടെ നേതൃത്വത്തില്‍ കണ്‍ട്രോളര്‍ എ.എസ് ഹരികുമാര്‍, ലെയ്സണ്‍ ഓഫീസര്‍ രാഹുല്‍ കെ. ജെയ്സ്വാര്‍, നോര്‍ക്ക ഡെവലപ്‌മെന്റ് ഓഫീസര്‍ ജെ. ഷാജിമോന്‍ തുടങ്ങിയവരെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 01123747079.
കണ്‍ട്രോള്‍ റൂമിന്റെ പുതിയ ഇ-മെയില്‍ ഐഡി: [email protected]
പഴയ മെയില്‍ ഐ.ഡിക്ക് ([email protected]) പകരം ഇനി മുതല്‍ പുതിയ മെയില്‍ ഐ.ഡിയിലേക്കാണ് സന്ദേശങ്ങള്‍ അയക്കേണ്ടത്.
















