തിരുവനന്തപുരം: ഇന്ത്യ – പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഒഴിവാക്കും. ഇനിയുള്ള ആറു ജില്ലകളിലെ വാര്‍ഷികാഘോഷ പരിപാടികളാണ് ഒഴിവാക്കുന്നത്.
എന്നാല്‍ വിവിധ ജില്ലകളില്‍ നടന്നു വരുന്ന എക്‌സിബിഷനുകള്‍ തുടരും. കലാപരിപാടികള്‍ നിര്‍ത്തിവയ്‌ക്കും.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു വന്ന പ്രഭാതയോഗങ്ങളും ഒഴിവാക്കി.
സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്ഥിതി ഗതികള്‍ക്ക് അനുസരിച്ച് തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. ഇപ്പോഴത്തെ സംഘര്‍ഷങ്ങളില്‍ രാജ്യത്തിനൊപ്പം എല്ലാവരും അണിനിരക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: