തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാത്തവര്‍ക്കുളള സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ രണ്ടുവരെ നടത്തും. ജൂണ്‍ അവസാനത്തോടെ സേ പരീക്ഷ ഫലം പ്രഖ്യാപിക്കും. മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്‌ക്കുമുള്ള അപേക്ഷ ഈ മാസം 12 മുതല്‍ 15 വരെ നല്‍കാം.ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ വിജയശതമാനം 99.5 ആണ്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0 .19 ശതമാനം കുറവാണ്. 61449 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടി. ഏറ്റവും കൂടുതല്‍ എപ്ലസ് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 4,26,697 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. തിരുവനന്തപുരത്താണ് വിജയശതമാനം കുറവ്. കണ്ണൂരിലാണ് വിജയ ശതമാനം കൂടുതല്‍. 2331 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: