കൊല്ലം : ഹോട്ടലുടമകള്‍ ഉള്‍പ്പെടെ ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട സംരംഭകര്‍ വ്യാജ കോളുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഭക്ഷ്യ ഉല്പാദന, വിതരണ, വിപണന സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍, ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ എന്ന വ്യാജേന ഫോണിലൂടെ സ്ഥാപനത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും പരിഹരിക്കുന്നതിനായി ഗൂഗിള്‍പേ വഴി പണം ആവശ്യപ്പെടുന്നതായും ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. പണം ആവശ്യപ്പെട്ടുള്ള ഫോണ്‍ കോളുകള്‍ ലഭിച്ചാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കുകയും ചെയ്യണം. സേവനങ്ങള്‍ക്ക് ഗൂഗിള്‍പേ മുഖേന വകുപ്പ് ആരില്‍ നിന്നും പണം ഈടാക്കുന്നതല്ല. സംശയനിവാരണത്തിന് ഭക്ഷ്യ സുരക്ഷാ ജില്ലാ കാര്യാലയത്തിലോ ഭക്ഷ്യ സുരക്ഷാ സര്‍ക്കിള്‍ കാര്യാലയങ്ങളുമായോ ബന്ധപ്പെടാം. ലൈസന്‍സ്/രജിസട്രേഷന്‍ എന്നീ ആവശ്യങ്ങള്‍ക്കായി FoSCoS പോര്‍ട്ടല്‍ വഴി ഭക്ഷ്യ സംരംഭകര്‍ക്ക് നേരിട്ടോ/ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ അപേക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: