ന്യൂദൽഹി : ഇന്ത്യ യുദ്ധത്തിലേയ്‌ക്ക് പോകരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞിട്ടുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് എംപി . സംഘർഷത്തിന് അയവ് വരുത്താൻ പക്വതയാർന്ന സമീപനം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ലോകത്തിനാകെ മാതൃകയായ ജനാധിപത്യ രാജ്യമാണ് ഇന്ത്യ .
ഇത്തരം സൈനിക നടപടികൾ വഴി ഭീകരവാദികളെ ഉന്മൂലനം ചെയ്യാൻ കഴിയുമെന്ന് മുൻകാല അനുഭവങ്ങളുടെ പശ്‌ചാത്തലത്തിൽ നോക്കുമ്പോൾ ഉറപ്പില്ല. നയതന്ത്ര നീക്കങ്ങൾ തുടരുകയും ഭീകരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ അന്താരാഷ്‌ട്രസമ്മർദ്ദം ശക്തിപ്പെടുത്തുകയും ചെയ്യണം.
സേനാ നടപടിയെ പൂർണമായും പിന്തുണയ്‌ക്കുന്നു. എന്നാൽ കശ്മീരിൽ വിലപ്പെട്ട ജീവൻ ഓരോ ദിവസവും നഷ്ടപ്പെടുകയാണ്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: