കറാച്ചി: ഇന്ത്യ-പാകിസ്താൻ സംഘർഷം തുടരവെ പ്രമുഖർ പാകിസ്താൻ വിടുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന് കനത്ത തിരിച്ചടി നേരിടുന്നതിന് പിന്നാലെ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയിൽ നിന്നുള്ള ആഭ്യന്തര സംഘർഷവും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പാകിസ്താനിൽ നിന്നും ആളുകൾ പലായനം ചെയ്യുന്നത്.
ഇതുവരെ പാകിസ്താനിലെ വിവിധയിടങ്ങളിൽ നിന്ന് മൂന്ന് വിമാനങ്ങൾ പറന്നുയർന്നതായാണ് റിപ്പോർട്ട്. ഇസ്ലാമാബാദിൽ നിന്ന് അബുദാബിയിലേക്ക്, ലാഹോറിൽ നിന്ന് ബഹ്റൈനിലേക്ക്, ക്വറ്റയിൽ നിന്നും ഒരു വിമാനവും പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.ജമ്മുവിലും പഞ്ചാബിലും പാകിസ്താന്‍ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങള്‍ ഒറ്റയടിക്ക് ഇന്ത്യ തകര്‍ത്തു.
രണ്ട് ജെ എഫ് 17യുദ്ധവിമാനങ്ങള്‍, ഒരു എഫ് 16 യുദ്ധവിമാനം എന്നിവയാണ് ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വെടിവെച്ചു വീഴ്‌ത്തിയത്. ഉദ്ദംപൂരില്‍ നടന്ന പാകിസ്താന്‍ ഡ്രോണ്‍ ആക്രമണങ്ങളും ഇന്ത്യ പരാജയപ്പെടുത്തി.പൂഞ്ചിലേക്ക് പാകിസ്താന്‍ അയച്ച രണ്ട് കാമികാസെ ഡ്രോണുകളും ഇന്ത്യ നിഷ്പ്രഭമാക്കി.
അഖ്നൂറില്‍ ഒരു ഡ്രോണ്‍ വെടിവച്ചു വീഴ്‌ത്തി. നിരവധി പാക് മിസൈലുകളും റോക്കറ്റുകളും ഇന്ത്യ തകര്‍ത്തു. ജമ്മു സിവില്‍ വിമാനത്താവളം, സാംബ, ആര്‍എസ് പുര, അര്‍നിയ, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്ക് എട്ട് മിസൈലുകളാണ് പാകിസ്താന്‍ തൊടുത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: