വത്തിക്കാന്‍ : കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ. ലിയോ പതിനാലാമന്‍ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്. അമേരിക്കയില്‍ നിന്ന് ആഗോള കത്തോലിക്കാ സഭയുടെ അമരത്ത് എത്തുന്ന ആദ്യ മാര്‍പാപ്പയാണ്.
കര്‍ദിനാളിന്റെ മുഴുവന്‍ പേര് റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ്.ആഗോള കത്തോലിക്കാ സഭയുടെ 267ാമത്തെ മാര്‍പാപ്പയാണ്.ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ പുതിയ മാര്‍പാപ്പ ഉടന്‍ തന്നെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവിലേക്ക് എത്തിച്ചേരും.
നയതന്ത്ര, അന്താരാഷ്‌ട്ര വിഷയങ്ങളില്‍ നിപുണനാണ് ഷിക്കാഗോയില്‍ നിന്നുള്ള 69 കാരനായ കര്‍ദിനാള്‍ പ്രവോസ്റ്റ്. മിഷണറി ജീവിതത്തിന്റെ കൂടുതല്‍ സമയവും അദ്ദേഹം തെക്കേ അമേരിക്കയിലാണ് ചെലവഴിച്ചത്.
റോബര്‍ട് ഫ്രാന്‍സിസ് പ്രവോസ്റ്റ് വൈദിക വൃത്തി ആരംഭിച്ചത് പെറുവിലാണ്. ഇവിടെ തന്നെ ചിക്ലായോയില്‍ ബിഷപ്പായി. 2023 വരെ അവിടെ ആയിരുന്ന ശേഷമാണ് അദ്ദേഹം വത്തിക്കാനിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: