ന്യൂദല്‍ഹി: റഷ്യയില്‍ നിന്നും എസ് 400 എന്ന വ്യോമപ്രതിരോധ സംവിധാനം ഇന്ത്യയ്‌ക്ക് പുടിന്‍ നല്‍കിയതിന് പിന്നില്‍ മോദിയുമായുള്ള ആത്മബന്ധവും ഉണ്ടായിരുന്നു. ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ഉയരുന്ന ഭീഷണികളെ ചെറുക്കാനാണ് ഇന്ത്യ റഷ്യയില്‍ നിന്നും എസ് 400 എന്ന വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം വാങ്ങിയത്. ഇതിനായി പല കുറി മോദി റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഉക്രൈന്‍-റഷ്യ യുദ്ധ പശ്ചാത്തലത്തില്‍ ഇന്ത്യയോട് റഷ്യയില്‍ നിന്നും ആയുധം വാങ്ങാന്‍ പാടില്ലെന്ന് യുഎസ് വിലക്കിയിരുന്നതാണ്. എന്നാല്‍ മോദി ഈ വിലക്കിനെയും അന്ന് യുഎസുമായുള്ള സൗഹൃദത്തിലൂടെ മറികടക്കുകയായിരുന്നു. ഇന്ത്യയ്‌ക്ക് എസ് 400 റഷ്യയില്‍ നിന്നും വാങ്ങാന്‍ യുഎസ് പ്രത്യേക അനുവാദം മോദിക്ക് നല്‍കുകയായിരുന്നു.
എന്താണ് എസ് 400ന്റെ പ്രത്യേകതകള്‍?
400 കിലോമീറ്റര്‍ അകലെ വരെയുള്ള മിസൈലുകളെയും ഡ്രോണുകളെയും അടിച്ചുവീഴ്‌ത്താന്‍ എസ് 400ന് സാധിക്കും. അതായത് ചൈനയെയും പാകിസ്ഥാനെയും കവര്‍ ചെയ്യാന്‍ എസ് 400ന് കഴിയും എന്നര്‍ത്ഥം. ഒരേ സമയം 80 മിസൈലുകളെ വരെ അടിച്ചുവീഴ്‌ത്താന്‍ എസ് 400 എന്ന ഈ ഭൂതല-വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനത്തിന് സാധിക്കും. ഇതിന്റെ പ്രഹരശേഷിയും 400 ദൂരം വരെ എത്താന്‍ കഴിയുന്ന കൃത്യതയും ചൈനയ്‌ക്കും പാകിസ്ഥാനും എതിരെ ഇന്ത്യയ്‌ക്ക് ഉപകാരപ്രദമാകുമെന്ന് അറിഞ്ഞ് തന്നെയാണ് മോദി എസ് 400നായി റഷ്യയുടെയും പുടിന്റെയും പിന്നാലെ അലഞ്ഞത്.
ഇപ്പോഴിതാ പാകിസ്ഥാന്റെ മിസൈല്‍ ആക്രമണം തടയാന്‍ ഇന്ത്യ ആവനാഴിയിലെ ഈ കരുത്തന്‍ രക്ഷയായി. ഇന്ത്യ എസ് 400 വ്യോമപ്രതിരോധ മിസൈല്‍ സംവിധാനത്തിന് സുദര്‍ശന്‍ ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
2019ല്‍ ആണ് ഇന്ത്യ എസ് 400 എന്ന വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം വാങ്ങാനുള്ള കരാര്‍ ഒപ്പുവെച്ചത്. 35000 കോടി രൂപ നല്‍കി അഞ്ച് എസ് 400നാണ് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയത്. ഇതില്‍ മൂന്നെണ്ണം ഇന്ത്യയില്‍ എത്തി
അവശേഷിക്കുന്ന രണ്ടെണ്ണം 2026ല്‍ ഇന്ത്യയില്‍ എത്തിച്ചേരും. റഷ്യ-ഉക്രൈന്‍ യുദ്ധം ഇതിനിടയില്‍ ആരംഭിച്ചതാണ് ഇന്ത്യയ്‌ക്ക് വിനയായത്. ഈ യുദ്ധസമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഈ മൂന്നെണ്ണം ഇന്ത്യയ്‌ക്ക് നല്‍കിയത് മോദിയും പുടിനും തമ്മിലുള്ള സൗഹൃദം ആണ്.
എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: