India

ഇനി കാത്തിരിക്കേണ്ട ആവശ്യമില്ല മോദിജീ ; മുന്നോട്ട് പോയി പാക് അധീന കശ്മീർ തിരിച്ചുപിടിക്കേണ്ട സമയമാണിത് : പാക് സോഷ്യൽ മീഡിയ ഹീറോ മുഹമ്മദ് ഷയാൻ അലി

Published by

ഇസ്ലാമാബാദ് : പാകിസ്താനിൽ ഏറെ ആരാധകരുള്ള സോഷ്യൽ മീഡിയ താരമാണ് മുഹമ്മദ് ഷയാൻ അലി. പാക് അധികൃതരുടെ പീഡനങ്ങളെ തുടർന്നാണ് മുഹമ്മദ് ഷയാൻ അലി രാജ്യം വിട്ടത് . പിന്നീട് സനാതന ധർമ്മം സ്വീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ ഓപ്പറേഷമ്ന് സിന്ദൂറിന് പിന്നാലെ പാക് അധീന കശ്മീർ ഇന്ത്യ തിരിച്ചുപിടിക്കണമെന്നാണ് മുഹമ്മദ് ഷയാൻ അലി പറയുന്നത്.

‘ പാകിസ്ഥാനിലെ വിജയകരമായ ആക്രമണത്തിന് ഇന്ത്യൻ സൈന്യത്തിന് അഭിനന്ദനങ്ങൾ . ഇനി കാത്തിരിക്കേണ്ട ആവശ്യമില്ല. മുന്നോട്ട് പോയി പാകിസ്ഥാൻ പിടിച്ചെടുത്ത ഭൂമി തിരിച്ചുപിടിക്കേണ്ട സമയമാണിത്. അഖണ്ഡ ഭാരതം യാഥാർത്ഥ്യമാകണം. ഇവിടെ നിന്ന് പിന്നോട്ട് പോകരുത്!

ജയ് ഹിന്ദ് , അവർ ഇന്ത്യയ്‌ക്കും അമേരിക്കയ്‌ക്കും എതിരായ തീവ്രവാദത്തെ പിന്തുണച്ചു . ·അടുത്ത 48 മണിക്കൂറിനുള്ളിൽ പാകിസ്ഥാൻ ഗാസ പോലെയാകും . ഇന്ത്യയുടെ അഞ്ച് വിമാനങ്ങൾ പാകിസ്ഥാൻ തകർത്തുവെന്നാണ് പാക് മാധ്യമങ്ങൾ പറയുന്നത്. ഓ ശരിക്കും?? ഭായ് പേപ്പർ വിമാനങ്ങൾ എങ്ങനെയാണ് ഭായി നശിപ്പിച്ചത് . പാകിസ്ഥാൻ സൈന്യവും മാധ്യമങ്ങളും തങ്ങളെത്തന്നെ കളിയാക്കുകയാണ് ‘ – മുഹമ്മദ് ഷയാൻ അലി പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക